മലയാളത്തില്‍ ചാനലുകള്‍ സജീവമായതോടെ രാശി തെളിഞ്ഞ ഒരു കൂട്ടരുണ്ട്. മറ്റാരുമല്ല അവതാരകര്‍ തന്നെ. ഒരു പരിപാടി വിജയിക്കുമോ ഇല്ലയോ എന്ന് തീരുമാനിക്കപ്പെടുക അവതാരകരുടെ പ്രകടനം കൂടി നോക്കിയാണ്. രഞ്ജിനി ഹരിദാസും റിമി ടോമിയും ഒക്കെയാണ് മലയാളത്തിലെ മികച്ച അവതാരികമാര്‍. ഇപ്പോഴിതാ ഇവര്‍ വാങ്ങുന്ന പണത്തിന്റെ കണക്കും പുറത്തുവന്നിരിക്കുന്നു. ഇക്കൂട്ടത്തില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നത് രഞ്ജിനിയാണ്. ചാനല്‍ പരിപാടികള്‍ക്ക് പുറമെ മറ്റ് പരിപാടികളിലും രഞ്ജിനി അവതാരകയായി എത്താറുണ്ട്. ഒരു കോടി രൂപയാണ് രഞ്ജിനിക്ക് ലഭിക്കുന്നത്.
രണ്ടാംസ്ഥാനത്തുള്ളത് പേളി മാണിയാണ്. മഴവില്‍ മനോരമയിലെ ഡിഫോര്‍ ഡാന്‍സിലൂടെയാണ് പേളി മാണി ശ്രദ്ധിക്കപ്പെട്ടത്. ഫ്ളവേഴ്സ് ചാനലില്‍ പ്രേക്ഷപണം ചെയ്യുന്ന കട്ടുറുമ്പ് എന്ന പരിപാടിയും പേളിയാണ് അവതരിപ്പിക്കുന്നത്. ഇടയ്ക്ക് സിനിമയിലും മുഖം കാണിച്ചിരുന്നു. 85 ലക്ഷം രൂപയാണ് പേളിയുടെ് പ്രതിഫലം.
തൊട്ട് പിന്നാലെ ഏഷ്യാനെറ്റില്‍ പ്രക്ഷേപണം ചെയ്യുന്ന കോമഡി സ്റ്റാര്‍സിന്റെ അവതാരക മീര അനിലാണ്. 80 ലക്ഷം രൂപയാണ് മീരയ്ക്ക് പ്രതിഫലമായി ലഭിക്കുന്നത്. ഫ്ളവേഴ്സ് ചാനലിലെ കോമഡി സൂപ്പര്‍നൈറ്റ് പരിപാടി അവതരിപ്പിക്കുന്ന അശ്വതി ശ്രീകാന്ത് പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ്. 45 ലക്ഷം രൂപയാണ് അശ്വതിയുടെ പ്രതിഫലം.