ജനസേവകരായാല്‍ ഇങ്ങനെ വേണം! കൃത്യമായ കണക്കുകള്‍ നിരത്തി, പുനരുദ്ധാരണ നടപടികള്‍ക്ക് തുടക്കം കുറിച്ച് കളക്ടര്‍ ടി.വി. അനുപമ; പ്രളയത്തില്‍ തകര്‍ന്ന തൃശൂര്‍ ജില്ലയുടെ പുനരുദ്ധാരണം മറ്റേത് ജില്ലയേക്കാള്‍ വേഗത്തില്‍

നിര്‍ണായകമായ പല തീരുമാനങ്ങളിലൂടെയും നടപടികളിലൂടെയും പൊതുജനത്തിന്റെ കൈയ്യടി നേടിയിട്ടുള്ള ജനസേവകയാണ് നിലവില്‍ തൃശൂര്‍ കളക്ടറായിട്ടുള്ള ടി. വി. അനുപമ. പ്രളയ കാലത്തെ പ്രവര്‍ത്തികളിലൂടെ സോഷ്യല്‍മീഡിയിലും യുവജനങ്ങള്‍ക്കിടയിലും കളക്ടര്‍ അനുപമയ്ക്ക് വന്‍ സ്വീകാര്യതയുമാണുള്ളത്.

ഇപ്പോഴിതാ കളക്ടറുടെ പുതിയ നടപടിയിലൂടെ ഇതാണ് യഥാര്‍ത്ഥ ജനസേവക എന്ന ഖ്യാതി വീണ്ടും അനുപമ ഐഎഎസ് സ്വന്തമാക്കിയിരിക്കുന്നു. പ്രളയത്തില്‍ തകര്‍ന്ന തൃശ്ശൂര്‍ ജില്ലയുടെ പുനരുദ്ധാണം തുടങ്ങിയതിനാണ് കളക്ടര്‍ക്ക് പുതുതായി കയ്യടി ലഭിക്കുന്നത്. ഇതിനായുള്ള കൃത്യമായ കണക്കുകളും തയ്യാറാക്കി നിരത്തിയിരിക്കുകയാണ് കളക്ടര്‍.

വീടുകളുടെ പുനര്‍നിര്‍മ്മാണത്തിന് 280 കോടി രൂപ വേണ്ടിവരും. എന്നാല്‍ നിലവില്‍ ഫണ്ടിന്റെ കുറവ് ഇല്ലെന്നും കളക്ടര്‍ ടിവി അനുപമ പറഞ്ഞു. തൃശൂര്‍ ജില്ലയില്‍ 3411 വീടുകളാണ് ഭാഗീകമായോ പൂര്‍ണ്ണമായോ തകര്‍ന്നത്. പൂര്‍ണ്ണമായും തകര്‍ന്ന വീടുകള്‍ക്ക് 20 കോടിയും ഭാഗികമായി തകര്‍ന്ന വീടുകള്‍ക്ക് 77 കോടി രൂപയും വിതരണം ചെയ്തു. നിലവില്‍ ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് 6 ലക്ഷം രൂപ നല്‍കാനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചത്.

കുടുംബ തര്‍ക്കങ്ങള്‍ മൂലം ഫണ്ട് കൈമാറാന്‍ കഴിയാത്ത സാഹചര്യങ്ങളും ചിലയിടങ്ങളില്‍ ഉണ്ട്. എത്രയും വേഗം അര്‍ഹരെ കണ്ടെത്തി പണം കൈമാറാനുള്ള ശ്രമത്തിലാണ് ഭരണകൂടം. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ജില്ലയിലെ അഞ്ച് ഇടങ്ങളില്‍ അദാലത്തുകള്‍ സംഘടിപ്പിക്കും.

Related posts