ചാലക്കുടി: ജനസ്വാധീനമുള്ള നേതാക്കളുടെ അഭാവം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് കോണ്ഗ്രസിനെയാണെന്നു മുൻ എംഎൽഎ ടി.വി.ചന്ദ്രമോഹൻ. കോണ്ഗ്രസ് നേതാക്കളായിരുന്ന പി.വി.നളൻ, എം.എ.ദേവസി എന്നിവരുടെ ചരമവാർഷികത്തോടനുബന്ധിച്ച് നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുൻകാലങ്ങളിൽ എല്ലാ രാഷ്ട്രീയപാർട്ടികളും ജനസ്വാധീനമുള്ള ഒട്ടേറെ നേതാക്കളുണ്ടായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി ജോർജ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് ചെയർമാൻ അഡ്വ. സി.ജി.ബാലചന്ദ്രൻ, വി.ഒ.പൈലപ്പൻ, ജെയിംസ് പോൾ, പി.കെ.ജേക്കബ്, മേരി നളൻ, ഒ.എസ്.ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.