കൊച്ചി: ചാനലുകളുടെ നിരക്കിൽ നിയന്ത്രണം ഏർപ്പെടുത്തികൊണ്ടുള്ള ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) നിർദേശം ഈ മാസം 29 മുതൽ നടപ്പിലാകുന്നതോടെ ഉപയോക്താക്കൾക്ക് നൽകേണ്ടിവരുന്നത് ഇരട്ടിയോളം തുക. നിരക്കു കുറയുമെന്നു ട്രായ് ഉറപ്പിച്ചു പറയുന്പോൾ ഇഷ്ട ചാനലുകൾ തെരഞ്ഞെടുക്കുന്പോൾ രണ്ടിരട്ടി നിരക്കു വർധനയാണ് ഉപയോക്താക്കളുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുന്നതെന്ന് കേബിൾ ടിവി ഓപ്പറേറ്റർമാർ പറയുന്നു.
ഇപ്പോൾ സൗജന്യമായി ലഭിച്ചുകൊണ്ടിരിക്കുന്ന പല ചാനലുകളും പണം മുടക്കി വാങ്ങണമെന്നാണ് ട്രായിയുടെ പുതിയ നിർദേശം. ട്രായിയുടെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 873 ചാനലുകളിൽ 332 എണ്ണമാണ് പേ ചാനലുകൾ. ശേഷിക്കുന്നത് സൗജന്യ (ഫ്രീ ടു എയർ) ചാനലുകളാണ്.
ഇവയിൽ 100 സൗജന്യ ചാനലുകൾമൊത്തം 130 രൂപ നിരക്കിൽ നിർബന്ധമായും നൽകണമെന്ന് ട്രായ് നിർദേശിച്ചിട്ടുണ്ട്. ഇതിനു പുറമേ 332 പേ ചാനലുകളിൽ ഇഷ്ടമുള്ളവ ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാം. ഇങ്ങനെ വരുന്പോൾ 130 രൂപ കൂടാതെ ഉപയോക്താക്കൾ തെരഞ്ഞെടുത്ത പേ ചാനലിന് വേണ്ടി നൽകുന്ന തുകയും 18 ശതമാനം ജിഎസ്ടിയും കൂടിയാകുന്പോൾ ഇപ്പോഴത്തേതിന്റെ ഇരട്ടിയോളം തുക നൽകേണ്ട അവസ്ഥയാകും എന്നാണ് ഓപ്പറേറ്റർമാർ പറയുന്നത്.
ട്രായ് പറയുന്നത്
ഉപയോക്താക്കൾ അവർക്കാവശ്യമായ പേ ചാനലുകൾക്കു മാത്രം പണം നൽകിയാൽ മതിയെന്നതാണു പുതിയ രീതിയുടെ മേന്മയായി ട്രായി പറയുന്നത്. ചാനലുകാരുടെ ആക്ഷേപം അവരുടെ ജനപ്രിയമില്ലാത്ത ചാനലുകൾക്കു വരുമാനം ഉണ്ടാകില്ലെന്നാണ്. കേബിൾ, ഡിടിഎച്ച് ഓപ്പറേറ്റർമാർക്കു തങ്ങളുടെ വരുമാന വിഹിതം കുറയുമെന്നാണ് ആശങ്ക.
നൂറു ചാനൽ നൽകാനുള്ള നെറ്റ്വർക്ക് ശേഷിക്കാണ് 130 രൂപ ഓപ്പറേറ്റർ ഈടാക്കുന്നത്. ഇതിൽ പ്രസാർഭാരതിയുടെ 24 ചാനൽ നിർബന്ധമായി വേണം. ബാക്കി ഫ്രീ ചാനലുകളോ പേ ചാനലുകളോ ആകാം. ഫ്രീ ആണെങ്കിൽ പണം വേണ്ട. പേ ആണെങ്കിൽ ഓരോ പേ ചാനലിന്റെയും എംആർപി നൽകണം. (100 ചാനലിൽപെട്ടാലും).
നൂറിനു മുകളിൽ ചാനൽ എടുത്താൽ ഓരോ 25 ചാനലിനും നെറ്റ്വർക്ക് കപ്പാസിറ്റി ഫീസ് ആയി 20 രൂപ നൽകണം. പേ ചാനലുകൾക്കുള്ള പണം പുറമേയും.
വിവിധ പേ ചാനലുകളുടെ നിരക്കുകൾ
മലയാളം ചാനലുകൾ
ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ്
എച്ച്ഡി-19 രൂപ
ഏഷ്യാനെറ്റ് പ്ലസ്-5 രൂപ
എഷ്യാനെറ്റ് മൂവീസ്-15 രൂപ
സൂര്യടിവി-12 രൂപ
സൂര്യ മൂവീസ്-11 രൂപ
സൂര്യ മ്യൂസിക്-4 രൂപ
സൂര്യ കോമഡി-4 രൂപ
സീ കേരള-10 പൈസ
സീ കേരള എച്ച്ഡി- 8 രൂപ
രാജ് ന്യൂസ്-25 പൈസ
ന്യൂസ് 18 കേരള-50 പൈസ
സിനിമാ ചാനലുകൾ
സ്റ്റാർ മൂവീസ്- 12 രൂപ
സ്റ്റാർ വേൾഡ്- 8 രൂപ
സ്റ്റാർ ഗോൾഡ്-8 രൂപ
എഎക്സ്എൻ-5 രൂപ
എച്ച്ബിഒ-10 രൂപ
സെറ്റ് മാക്സ്-15 രൂപ
യുടിവി മൂവീസ്- 2 രൂപ
കുട്ടികളുടെ ചാനലുകൾ
കൊച്ചുടിവി-5 രൂപ
പോഗോ-4.25 രൂപ
ഡിസ്നി -8 രൂപ
ഡിസ്കിഡ്-3 രൂപ
സ്പോർട്സ് ചാനലുകൾ
സ്റ്റാർ സ്പോർട്സ്-19
ഇഎസ്പിഎൻ-7
ടെൻ 2- 15
ടെൻ 1-19
ടെൻ 3-17
മലയാളത്തിലെ സൗജന്യ ചാനലുകൾ
അമൃത , ഫ്ളവേഴ്സ് , ജയ്ഹിന്ദ്, കൈരളി, ജീവൻ ടിവി , കൗമുദി, സഫാരി ടിവി , കൈരളി വീ ചാനൽ , ശാലോം, പവർവിഷൻ, ഹാർവെസ്റ്റ്, ഗുഡ്നെസ്, ഏഷ്യാനെറ്റ് ന്യൂസ്, മനോരമ ന്യൂസ്
മാതൃഭൂമി ന്യൂസ്