കണ്ണൂർ: കേസിൽ പ്രതികളായവരെല്ലാം രാജിവയ്ക്കേണ്ടവരാണെങ്കിൽ ശശി തരൂരിനെപ്പോലുള്ളവർ രാജിവച്ചിട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അത്തരം പ്രസ്താവന നടത്തുന്നതാണ് ഉചിതമെന്നു ടി.വി. രാജേഷ് എംഎൽഎ.
ഷുക്കൂർ വധക്കേസിൽ പി.ജയരാജൻ, ടി.വി. രാജേഷ് എംഎൽഎ എന്നിവരെ പ്രതിചേർത്തതിന്റെ പശ്ചാത്തലത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ചെന്നിത്തലയുടെ പ്രസ്താവനയ്ക്കായിരുന്നു രാജേഷിന്റെ മറുപടി. കേസ് രാഷ്ട്രീയപ്രേരിതമായതിനാൽ യാതൊരു വേവലാതിയും ഞങ്ങൾക്കില്ല. നിയമപരമായി നേരിടും.
കോടതിയിൽ നിരപരാധിത്വം ബോധ്യപ്പെടുത്താനാകുമെന്ന് ഉറച്ചവിശ്വാസമുണ്ട്. രാഷ്ട്രീയ എതിരാളികൾക്കുമേൽ കേസ് കെട്ടിച്ചമയ്ക്കുന്നതു ശരിയാണോയെന്ന് ബന്ധപ്പെട്ട ഏജൻസികളും രാഷ്ട്രീയ പാർട്ടികളും ആലോചിക്കണം. സ്വാഭാവികമായി ചില കേസുകളിൽ ചിലർ പ്രതിയാകും. എന്നാലിവിടെ പ്രതിചേർക്കപ്പട്ടതാണ്. നിയമപരമായി കോടതിയെ സമീപിച്ചു നീതിക്കുവേണ്ടി പോരാടുമെന്നും രാജേഷ് പറത്തു.