ചെന്നൈ: പുണ്യാഹ ജലമെന്ന് വിശ്വസിപ്പിച്ച് മയക്കുമരുന്ന് കലർത്തിയ വെള്ളം നല്കി ടിവി അവതാരകയെ പീഡിപ്പിച്ചതായി പരാതി. ചെന്നൈയിലെ സ്വകാര്യ ടെലിവിഷന്‍ ചാനല്‍ അവതാരികയുടെ പരാതിയിൽ ക്ഷേത്രപൂജാരി കാര്‍ത്തിക് മുനുസാമിക്കെതിരേ പോലീസ് കേസെടുത്തു.
ഒരിക്കല്‍ യുവതി ക്ഷേത്രത്തിൽ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങി പോകുന്പോൾ യുവതിയെ വീട്ടിലാക്കാമെന്ന് ധരിപ്പിച്ച് കാര്‍ത്തിക് തന്റെ കാറില്‍ കയറ്റുകയായിരുന്നു. അതിനു ശേഷം യുവതിക്ക് ഇയാൾ കുടിക്കുന്നതിനായി തീര്‍ഥം നൽകുകയായിരുന്നു.
അത് കുടിച്ച ശേഷം ബോധരഹിതയായ യുവതിയെ ഇയാൾ പീഡിപ്പിച്ചു എന്നാണ് പരാതി. ചെന്നൈ പാരീസ് കോര്‍ണറിലെ ക്ഷേത്രത്തിലെ പൂജാരിയാണ് കാര്‍ത്തിക്. ഇരുവരും ഇവിടെ വച്ചാണ് പരിചയപ്പെടുന്നത്.