വേ​ളാ​ങ്ക​ണ്ണി പ​ള്ളി തി​രു​നാൾ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ തി​രു​വ​ന​ന്ത​പു​രം-വേ​ളാ​ങ്ക​ണ്ണി റൂ​ട്ടി​ൽ സ്പെ​ഷ​ൽ ട്രെ​യി​ൻ

കൊ​ല്ലം: വേ​ളാ​ങ്ക​ണ്ണി പ​ള്ളി തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യു​ള്ള തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ തി​രു​വ​ന​ന്ത​പു​രം-​വേ​ളാ​ങ്ക​ണ്ണി റൂ​ട്ടി​ൽ സ്പെ​ഷ​ൽ ട്രെ​യി​ൻ അ​നു​വ​ദി​ച്ച് റെ​യി​ൽ​വേ. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ-​വേ​ളാ​ങ്ക​ണ്ണി ട്രെ​യി​ൻ (06115) 21, 28, സെ്റ്റം​ബ​ർ നാ​ല് തീ​യ​തി​ക​ളി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 3.25 ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം പു​ല​ർ​ച്ചെ 3.55 ന് ​വേ​ളാ​ങ്ക​ണ്ണി​യി​ൽ എ​ത്തും.

തി​രി​കെ​യു​ള്ള സ​ർ​വീ​സ് ( 06116) വേ​ളാ​ങ്ക​ണ്ണി​യി​ൽ നി​ന്ന് 22, 29, സെ​പ്റ്റം​ബ​ർ അ​ഞ്ച് തീ​യ​തി​ക​ളി​ൽ രാ​ത്രി 710 ന് ​പു​റ​പ്പെ​ട്ട് പി​റ്റേ ദി​വ​സം രാ​വി​ലെ 6.55ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തും. ര​ണ്ട് ഏ​സി ടൂ​ട​യ​ർ, ഏ​ഴ് ഏ​സി ത്രീ ​ട​യ​ർ എ​ക്ക​ണോ​മി, ആ​റ് സ്ലീ​പ്പ​ർ, ര​ണ്ട് സെ​ക്ക​ൻ​ഡ് ക്ലാ​സ്, ഒ​രു അം​ഗ​പ​രി​മി​ത എ​ന്നി​ങ്ങ​നെ​യാ​ണ് കോ​ച്ച് പൊ​സി​ഷ​ൻ.

നെ​യ്യാ​റ്റി​ൻ​ക​ര, കു​ഴി​ഞ്ഞു​റ, ഇ​ര​ണി​യ​ൽ, നാ​ഗ​ർ​കോ​വി​ൽ ടൗ​ൺ, വ​ള്ളി​യൂ​ർ, തി​രു​നെ​ൽ​വേ​ലി, കോ​വി​ൽ​പ്പ​ട്ടി, സാ​റ്റൂ​ർ, വി​രു​ദ്ന​ഗ​ർ, മ​ധു​ര, ദി​ണ്ടു​ക്ക​ൽ, തി​രു​ച്ചി​റ​പ്പ​ള്ളി, ത​ഞ്ചാ​വൂ​ർ, തി​രു​വ​രൂ​ർ, നാ​ഗ​പ​ട്ട​ണം എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment