അസ്വാഭാവിക മരണം! തിരുവനന്തപുരത്ത് യുവ ദമ്പതികള്‍ വീടിനുള്ളിൽ മരിച്ച നിലയിൽ; കു​ടും​ബ​ക​ല​ഹ​മാ​ണ് ആ​ത്മ​ഹ​ത്യ​ക്കു പി​ന്നി​ലെ​ന്നു പോ​ലീ​സ്

tvm_suicide_120717

തിരുവനന്തപുരം: പേ​രൂ​ർ​ക്ക​ടയിൽ ദ​ന്പ​തി​ക​ളെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ണ്ണ​ന്ത​ല കെകെ ന​ഗ​ർ ക​ണി​യാം​കോ​ണ​ത്തു വീ​ട്ടി​ൽ തു​ള​സി​യു​ടെ മ​ക​ൻ വി​നീ​ഷ് (31), സു​ദേ​വ​ൻ-​ലേ​ഖ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ സു​ചി​ത്ര (28) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ന്നു പു​ല​ർ​ച്ചെ നാലിനാ​ണ് സം​ഭ​വം.​ കു​ടും​ബ​ക​ല​ഹ​മാ​ണ് ആ​ത്മ​ഹ​ത്യ​ക്കു പി​ന്നി​ലെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. ഇ​ന്നു പു​ല​ർ​ച്ചെ സു​ചി​ത്ര തൂ​ങ്ങി​മ​രി​ച്ച​തി​നു പി​ന്നാ​ലെ വി​നീ​ഷും ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​വ​ർ​ക്കു ര​ണ്ട​ര​വ​യസു​ള്ള ഒ​രു മ​ക​നു​ണ്ട്.

അ​ലൂ​മി​നി​യം ഫാ​ബ്രി​ക്കേ​ഷ​ൻ ജോലിയാ​യി​രു​ന്നു വി​നീ​ഷി​ന്. സു​മേ​ഷാ​ണ് സു​ചി​ത്ര​യു​ടെ സ​ഹോ​ദ​ര​ൻ. പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രിയിൽ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കി ബന്ധുക്കൾക്ക് കൈമാറി. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് മ​ണ്ണ​ന്ത​ല പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts