പാറശാല: അറയ്യൂരിലെ കൃഷ്ണന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഫോറൻസിക് അധികൃതർ തമിഴ്നാട്ടിലെ അരുമനയിലെ പുണ്യത്തെ ശ്മശാനത്തിൽ പരിശോധന നടത്തി. കൃഷ്ണന്റെതെന്ന് സംശയിക്കുന്ന മൃതദേഹ അവശിഷങ്ങൾ കുഴിച്ചെടുത്തു.
ഇന്നലെ രാവിലെ 11 നാണ് കൃഷ്ണന്റെ മൃതദേഹം സംസ്കരിച്ച സ്ഥലത്ത് പാറശാല പോലീസും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തിയത്. ജെസിബി ഉപയോഗിച്ചുള്ള പരിശോധനയിൽ രണ്ട് മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ കുഴിച്ചെടുത്തു.
അതിൽ ഒന്ന് കൊല്ലപ്പെട്ടകൃഷ്ണന്റെതാണെന്ന് നിഗമനത്തിലാണ് ബന്ധുക്കൾ. വിശദമായി ഡി എൻഎ ടെസറ്റ് നടത്തുമെന്ന് അന്വഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കൃഷ്ണന്റെ മകൻ ഷാജി പത്ത് വർഷങ്ങൾക്ക് മുമ്പാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു.
പിതാവിന്റെ കോടിക്കണക്കിന് രൂപയുടെ സ്വത്ത് തട്ടിയെടുക്കാനാണ് കൊല നടത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് മകൻ ഷാജിയെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മറ്റൊരു പ്രതിയുമായി ചേർന്ന് പിതാവിനെ വാഹനത്തിലിട്ട് ശ്വാസം മുട്ടിച്ച്കൊലപ്പെടുത്തിയ ശേഷം അരുമനയിലെ റോഡ് വക്കിൽ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് അജ്ഞാത മൃതദേഹമെന്നു കരുതി തമിഴ്നാട് പോലീസ് പൊതുശ്മശാനത്തിൽ സംസ്കരിക്കുകയായിരുന്നു.വർഷങ്ങൾക്ക് ശേഷം കൊലപാതകത്തിന് കൂട്ടുനിന്ന സുഹൃത്ത് ബിനുവിനെ ഷാജി അറയ്യൂരിലെ വീട്ടിൽവിളിച്ച് വരുത്തി മദ്യം നൽകിയ ശേഷം കൊലപ്പെടുത്തി ചാക്കിൽ കെട്ടിസമീപത്തെ പറമ്പിൽ ഉപേക്ഷിക്കയായിരുന്നു.
പിന്നീട് പോലീസ് നടത്തിയ അന്വഷണത്തിലാണ് അഞ്ചിലധികം പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത് .ഈ കേസ് ഇപ്പോൾ കോടതിയിൽ വിചാരണ നടക്കുകയാണ് . അതിനിടയിലാണ് ഫോറൻസിക് വിദഗ്ധർ കൃഷ്ണന്റെ മൃതദേഹം സംസ്ക്കരിച്ച സ്ഥലത്ത് പരിശോധന നടത്തി മൃതദേഹഅവശിഷ്ടങ്ങൾ പുറത്തെടുത്ത്.ഒരു മാസം മുമ്പും സമാന രീതിയിൽ പരിശോധനടത്തിയെങ്കിലുംമൃതദേഹ അവശിഷങ്ങൾ കണ്ടെത്താനായില്ല.അതിലാണ് വീണ്ടും സ്ഥലം പരിശോധന നടത്തിയത്.