തിരുവനന്തപുരം: മെഡിക്കൽ കോളജ് ലിഫ്റ്റിൽ രോഗി രണ്ടു കുടുങ്ങിക്കിടന്നു. ചികിത്സയ്ക്കെത്തിയ തിരുമല സ്വദേശി രവീന്ദ്രൻ നായർ ആണ് ലിഫ്റ്റിൽ കുടുങ്ങിയത്.
ശനി രാവിലെ 11 ന് ലിഫ്റ്റ് കയറിയ ഇദ്ദേഹത്തെ ഇന്ന് രാവിലെ ആറിനാണ് കണ്ടെത്തിയത്. മെഡിക്കൽ കോളജിലെ ഓർത്തോ വിഭാഗത്തിന് സമീപമുള്ള ലിഫ്റ്റിലാണ് രോഗി കുടുങ്ങിയത്.
രവീന്ദ്രൻ നായരെ കാണാനില്ലന്ന് കാണിച്ച് അദ്ദേഹത്തിന്റെ കുടുംബം മെഡിക്കൽ കോളജ് പോലീസിൽ പരാതി നൽകിയിരുന്നു. അദ്ദേഹം ലിഫ്റ്റിനുള്ളിൽ കുടുങ്ങിക്കിടന്നത് ആരുംതന്നെ അറിഞ്ഞിരുന്നില്ല. ഇന്ന് രാവിലെ ലിഫ്റ്റ് ഓപ്പറേറ്റർ എത്തി തുറന്നപ്പോഴാണ് രവീന്ദ്രൻ നായരെ ലിഫ്റ്റിനുള്ളിൽ കണ്ടത്. ഉടൻതന്നെ അദ്ദേഹത്തെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.
ലിഫ്റ്റിലുണ്ടായിരുന്ന അലാം സ്വിച്ച് നിരവധി തവണ അമർത്തിയെങ്കിലും ആരും വന്നില്ല. ലിഫ്റ്റിലുണ്ടായിരുന്ന ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു പക്ഷേ ആരുംതന്നെ ഫോണെടുക്കുകയും ചെയ്തില്ല. കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ നിലത്തു വീണ് പൊട്ടിയതിനാൽ ആരെയും വിളിക്കാനും രവീന്ദ്രന് സാധിച്ചില്ല.
ലിഫ്റ്റിന് തകരാറിൽ ആണെന്ന് കാണിച്ച് മുന്നറിയിപ്പ് എഴുതി വച്ചിരുന്നില്ലന്നാണ് കുടുംബം ആരോപിച്ചു. എന്നാൽ സ്ഥിരമായി ഉപയോഗിക്കുന്ന ലിഫ്റ്റ് അല്ലന്നാണ് മെഡിക്കൽ കോളജ് അധികൃതരുടെ വാദം. സംഭവം അന്വേഷിക്കാമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് പ്രതികരിച്ചു.