തിരുവനന്തപുരം: വലിയതുറ കടൽപാലത്തിന് സമീപത്തെ തുറമുഖ വളപ്പിലെ ഗോഡൗണുകളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് നാലുമാസം വളർച്ചയുള്ള ആൺകുഞ്ഞിന്റെ ഭ്രൂണം കണ്ടെത്തിയ സംഭവത്തിൽ യുവതിക്കെതിരെ വലിയതുറ പോലീസ് കേസെടുത്തു.
വലിയതുറയിലെ ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസിയായ യുവതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഗർഭസ്ഥ ശിശുവിനെ നശിപ്പിക്കാൻ ശ്രമിച്ചതിനും ആരെയും അറിയിക്കാതെ മൃതദേഹം മറവ് ചെയ്യാൻ ശ്രമിച്ചതിനും ഗർഭിണിയായിരിക്കെ ചികിത്സ തേടാതിരിക്കെയും ചെയ്തിനാണ് വലിയതുറ പോലീസ് യുവതിക്കെതിരെ കേസെടുത്തത്.