പാറശ്ശാല :അതിർത്തിയിലെ കളിയിക്കാവിളയിൽ ചെക്ക് പോസ്റ്റ് ഡ്യൂട്ടിക്കിടെ പോലീസിനെ വെടിവച്ചുകൊന്നവർ കൊടുംകുറ്റവാളികളെന്നു പോലീസ് .സംഭവവുമായി ബന്ധപെട്ടു ഗർകോവിൽ കൊട്ടാര വട്ടവിള മാലിക്ക് ദിനകർ നഗറിലെ ആതങ്കരായി തെരുവിൽ വീട്ടു നമ്പർ 88 ൽ തൗഫീഖ് (27 ), തിരുവിതാംകോട് അടപ്പുവിള പാതർ സ്ട്രീറ്റിൽ വീട്ടു നമ്പർ 1 /183 എ-യിൽ അബ്ദുൽ ഷമീം എന്നിവരുടെ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടിരുന്നു.
തൗഫീഖിൻറെ പേരിൽ കുളച്ചൽ പോലീസ് സ്റ്റേഷനിൽ 86 /2015 ,382/2015 ,ഏർവാടി പോലീസ് സ്റ്റേഷനിൽ 160 /2015 ചെന്നൈയിലെ പുഴാതിസ്റ്റേഷനിൽ 1591 /2015 പൂനമല്ലേ സ്റ്റേഷനിൽ 227 /2018 തിരുവള്ളുവർ സ്റ്റേഷനിൽ 158 /2019 എന്നീ കേസുകളും നിലവിലുണ്ട്. അബ്ദുൽ ഷമീമിന്റെ പേരിൽ തക്കല സ്റ്റേഷനിൽ 601 /2012 861 /2012 963/2012 06 /2013 65 /2013 70 /2013 നേസമണി നഗർ സ്റ്റേഷനിൽ 149 /2013 ,പാലം സ്റ്റേഷനിൽ 1589 /2012 ചെന്നിട്ടും അംബട്ടൂർ എസ്റ്റേറ്റ് സ്റ്റേഷനിൽ 746 /2014 എന്നീ കേസുകൾ നിലവിലുണ്ട് തമിഴ് നാട്ടിലെ ബി ജെ പി നേതാവ് എം ആർ ഗാന്ധിയെ വധിക്കാൻ ശ്രമിച്ച കേസിലും പ്രതികളാണ്.
ബുധാഴ്ച രാത്രി പത്തുമണിയോടെയാണ് കളിയിക്കാവിളയിലെ ഔട്ട് പോസ്റ്റ് ഡ്യൂട്ടിക്കിടെ ഇരുവരും ചേർന്ന് എസ് ഐ വിൽസനെ വെടിവച്ചു കൊന്നത്.തുടർന്ന് ദേശീയ പാതയിലെത്തി കേരളത്തിലേക്ക് രക്ഷപ്പെടുകയായിരുന്നു. അന്വേഷണത്തിനായി പോലീസ് അഞ്ചു സ്ക്വാഡുകൾ രൂപീകരിച്ചു.