തൊടുപുഴ: വിവിധ സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകളിൽ പ്രതിയായ യുവാവിനെ മുംബൈയിൽ നിന്ന് ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷക സംഘം അറസ്റ്റു ചെയ്തു. കരിങ്കുന്നം സ്വദേശി പോപ്പി എന്നി വിളിക്കുന്ന പ്രദീപ് (40) ആണ് പിടിയിലായത്.
വിവിധ സ്റ്റേഷനുകളിൽ മോഷണക്കേസുകൾ റിപ്പോർട്ട് ചെയ്തതോടെ പോലീസിനു പിടി കൊടുക്കാതെ 12വർഷം മുന്പ് നാടുവിടുകയായിരുന്നു.
തൊടുപുഴ സബ്ഡിവിഷനിലെ വിവിധ സ്റ്റേഷനുകളിലും മുവാറ്റുപുഴ, കോട്ടയം സ്റ്റേഷനുകളിലുമായി 20ലേറെ കേസുകളിൽ ഇയാൾ പ്രതിയാണ്. ഇയാളുടെ പേരിൽ നിലവിൽ ഏഴ് വാറണ്ടുകളുണ്ട്.
തൊടുപുഴ ഡിവൈഎസ്പി സ്ക്വാഡാണ് ഇയാൾ മുംബൈയിലുണ്ടെന്ന് വിവരം നൽകിയത്. പോലീസ് ഉദ്യോഗസ്ഥരായ മാഹിൻ, ബഷീർ, ആന്റണി, ജയേഷ് എന്നിവരാണ് മുംബൈയിലെത്തി പ്രതിയെ പിടികൂടിയത്.