ദുബായ്: അടുത്തവർഷം നടക്കാനിരുന്ന ട്വന്റി20 ലോകകപ്പ് 2020ലേക്കു മാറ്റി. ഐസിസിയോട് അടുത്ത വൃത്തങ്ങളാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.
അടുത്ത വർഷം പല ദ്വിരാഷ്ട്ര പരന്പരകളും നടക്കാനുള്ളതിനാലാണ് ലോകകപ്പ് 2020ലേക്കു മാറ്റിയതെന്നാണ് വിവരം. എന്നാൽ 2020ലെ ട്വന്റി 20 ലോകകപ്പിന്റെ വേദി സംബന്ധിച്ച് തീരുമാനമായില്ല. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് പരിഗണനയിലുള്ളത്.
പലരാജ്യങ്ങളിലും ട്വൻറി 20ലീഗുകൾ എല്ലാവർഷവും നടക്കാറുള്ളതിനാൽ ട്വന്റി20 ലോകകപ്പിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്ന വാദവും ഐസിസിയിലുയരുന്നുണ്ട്.തിങ്കളാഴ്ച ആരംഭിക്കുന്ന ഐസിസി വാർഷിക യോഗത്തിൽ ഇതുസംബന്ധിച്ച് അന്തിമതീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.