ഐസിസി 2024 ട്വന്റി-20 ലോകകപ്പിൽ മഴ മേഘങ്ങൾക്കു താഴെയാണ് ഇന്ത്യ x ദക്ഷിണാഫ്രിക്ക ഫൈനൽ ഇന്ന് അരങ്ങേറുന്നത്. ഈ ലോകകപ്പിൽ മിക്കപ്പോഴും മഴ വില്ലന്റെ വേഷമണിഞ്ഞിരുന്നു. ശക്തമായ കാറ്റുംമഴയും ബാർബഡോസിൽ ഇന്നുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇന്ത്യ x ഇംഗ്ലണ്ട് സെമിഫൈനലിലും മഴ ഭീഷണിയായിരുന്നു.
മഴയെത്തുടർന്ന് ഇന്നു മത്സരം നടന്നില്ലെങ്കിൽ റിസർവ് ദിനമായ നാളെ വീണ്ടും ഫൈനൽ അരങ്ങേറും. ഇന്ന് മത്സരം അൽപമെങ്കിലും നടന്നെങ്കിൽ അതിന്റെ തുടർച്ചയായിരിക്കും റിസർവ് ദിനത്തിൽ അറങ്ങേറുക.
ചുരുങ്ങിയത് രണ്ടാം ഇന്നിംഗ്സിൽ 10 ഓവർ കളിക്കാൻ പറ്റുമെങ്കിൽ മാത്രമേ ഇന്ന് മത്സരം നടക്കൂ. ഇന്നും റിസർവ് ദിനമായ നാളെയും മത്സരം നടന്നില്ലെങ്കിൽ ഇന്ത്യയെയും ദക്ഷിണാഫ്രിക്കയെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും.