മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെയും ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടെസ്റ്റ് ടീമിനേയും പ്രഖ്യാപിച്ചു.
ട്വന്റി 20 യിൽ ഇന്ത്യയെ കെ.എല്‍ രാഹുല്‍ നയിക്കും. ഐപിഎലിൽ മികച്ച പ്രകടനം നടത്തിയ ഇഷാന് കിഷന്, ദിനേശ് കാര്‍ത്തിക് എന്നിവർ ടീമിൽ ഇടം നേടി.
എന്നാൽ മലയാളി താരം സഞ്ജു വി. സാംസണിനെ പരിഗണിച്ചില്ല. പേസ് ഉമ്രാന് മാലിക്, ഇടങ്കയ്യന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗ് എന്നിവരും ടീമിലെത്തി.
മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന താരങ്ങള്‍ക്കെല്ലാം ട്വന്റി 20 പരമ്പരയില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്.കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മുടങ്ങിയ ടെസ്റ്റാണ് നടക്കാനുള്ളത്.
പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. രോഹിത് ശര്‍മയാണ് ക്യാപ്റ്റൻ. ചേതേശ്വര്‍ പൂജാരയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് കൂടാതെ മൂന്ന് വീതം ഏകദിനവും ടി20യും ഇന്ത്യ കളിക്കും.