കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി കൂടുതൽ പ്രമുഖർ ട്വന്റി-ട്വന്റിയിലേക്ക്. ഉമ്മൻ ചാണ്ടിയുടെ മരുമകൻ വർഗീസ് ജോർജും ട്വന്റി-ട്വന്റിയിൽ അംഗത്വമെടുത്തു.
ഉമ്മൻ ചാണ്ടിയുടെ മകൾ മറിയയുടെ ഭർത്താവാണ് വർഗീസ് ജോർജ്.കൂട്ടായ്മയുടെ ജനറൽ സെക്രട്ടറിയായും യൂത്ത് കോർഡിനേറ്ററായും ഉപദേശക സമിതി അംഗമായും അദ്ദേഹം പ്രവർത്തിക്കും.
വിദേശത്ത് ജോലിയായിരുന്ന താൻ ട്വന്റി-20യിൽ ആകർഷം തോന്നിയാണ് അംഗത്വമെടുത്തതെന്ന് വർഗീസ് മാധ്യമങ്ങളോട് പറഞ്ഞു.സംവിധായകൻ ലാലും ട്വന്റി-ട്വന്റിയിൽ ചേർന്നു.
ലാൽ ഉപദേശക സമിതി അംഗമായി പ്രവർത്തിക്കും. ലാലിന്റെ മരുമകനെ യൂത്ത് വിംഗ് പ്രസിഡന്റായും തെരഞ്ഞെടുത്തു. വനിതാ വിംഗ്, യൂത്ത് വിംഗ്, സീനിയർ സിറ്റിസൺ എന്നിങ്ങനെയാണ് ട്വന്റി-ട്വന്റി നേതൃത്വത്തെ പ്രഖ്യാപിച്ചത്.