മുംബൈ: റിസർവ് ബാങ്ക് പുറത്തിറക്കുന്ന ഇരുപതു രൂപ നോട്ടുകൾ ഉടൻ വിപണിയിലെത്തും. 2005ൽ പുറത്തിറക്കിയ മഹാത്മഗാന്ധി സീരീസ് നോട്ടുകൾക്കു പകരമായുള്ള നോട്ടുകളാണ് വിപണിയിലെത്തിക്കുന്നത്.
നിലവിൽ വിപണിയിലുള്ള 20 രൂപ നോട്ടുകൾക്കു സമാനമായ സമാനമായ നോട്ടുകളാണ് റിസർവ് ബാങ്ക് പുറത്തിറക്കുന്നത്. നോട്ടിന്റെ നന്പർ പാനലിൽ ആർബിഐ ഗവർണറുടെ ഒപ്പിനൊപ്പം എസ് എന്ന അക്ഷരംകൂടി ഉൾപ്പെടുത്തിയാണ് പുതിയ നോട്ടുകൾ അച്ചടിക്കുന്നതെന്നാണു സൂചന.
കഴിഞ്ഞ വർഷം നവംബറിൽ വിപണിയിലുണ്ടായിരുന്ന 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയതിനുശേഷം ആർബിഐ, പുതിയ 500, 2000 രൂപ നോട്ടുകൾ പുറത്തിറക്കിയിരുന്നു.