നെയ്യാറ്റിൻകര: ദേശീയപാതയിലൂടെ കാറിൽ കടത്താൻ ശ്രമിച്ച 29,61,500 രൂപയുടെ നിരോധിച്ച നോട്ടുകൾ പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റു ചെയ്തു. ഇന്നലെ വൈകുന്നേരം പോലീസ് പട്രോളിംഗിനിടയിലായിരുന്നു നോട്ട് കടത്തൽ പിടികൂടിയതെന്ന് നെയ്യാറ്റിൻകര എസ്ഐ അറിയിച്ചു. കാറിൽ ബാഗുകളിൽ നിറച്ച നിലയിലായിരുന്നു നോട്ടുകൾ.
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളായിരുന്നു ബാഗിൽ. കാറിലുണ്ടായിരുന്ന രഞ്ജിത്ത്, വിമൽ റോയ്, ശോഭൻ എന്നിവരെ പിടികൂടി. ശോഭൻ പോസ്റ്റൽ അസിസ്റ്റന്റായി ജോലി നോക്കി വരുകയാണ്. നോട്ട് നിരോധനം ഏർപ്പെടുത്തിയതിനു ശേഷം നെയ്യാറ്റിൻകരയിൽ നടക്കുന്ന ഏറ്റവും വലിയ നോട്ടുവേട്ടയാണിത്. വിവരം എൻഫോഴ്സ്മെന്റിനെ അറിയിക്കുമെന്നും എസ്ഐ അറിയിച്ചു.