ന്യൂഡൽഹി: ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യം പിരിയുകയാണെന്ന് ട്വന്റി-ട്വന്റി കോ-ഓർഡിനേറ്റർ സാബു ജേക്കബിന്റെ പ്രഖ്യാപനത്തെ തുടർന്ന് അനുനയ നീക്കവുമായി ആം ആദ്മി പാര്‍ട്ടി ദേശീയ നേതൃത്വം.
സഖ്യം തുടരാൻ എഎപിക്ക് താൽപര്യമുണ്ടെന്നും തുടർചർച്ചകൾക്കുള്ള തീരുമാനം ഉടൻ ഉണ്ടാകുമെന്നും കേരളത്തിന്റെ ചുമതലയുള്ള സംഘടനാ സെക്രട്ടറി അജയ് രാജ് പറഞ്ഞു. എഎപിയുടെ വാതില്‍ എല്ലാവര്‍ക്കുമായി തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്താണ് ട്വന്റി ട്വന്റിയും എഎപിയും കേരളത്തിൽ സഖ്യം പ്രഖ്യാപിച്ചത്. പീപ്പിൾസ് ഫെൽഫയർ അലയൻസ് എന്ന് പേരിട്ട സഖ്യം അരവിന്ദ് കെജരിവാൾ നേരിട്ടെത്തിയാണ് കൊച്ചിയിൽ പ്രഖ്യാപിച്ചത്.