ഇരട്ടകളായി ജനിക്കുന്നവര്‍ രൂപത്തിലും ഭാവത്തിലും സ്വഭാവത്തിലുമെല്ലാം സാമ്യത പുലര്‍ത്തുന്നവരാകും.
ഇവര്‍ തമ്മിലുള്ള ആത്മബന്ധവും വലുതായിരിക്കും. പല ഇരട്ടകളും ഒരേ കുടുംബത്തില്‍ നിന്ന് വിവാഹം കഴിക്കുന്നതു പോലും തമ്മില്‍ പിരിയാന്‍ കഴിയാത്തതു മൂലമാണ്.
അത്തരത്തിലുള്ള ഇരട്ട സഹോദരിമാരാണ് ലിവര്‍പൂളില്‍ നിന്നുള്ള ലിന്‍ഡ്സേയും ലൂയിസ് സ്കോട്ടും. 18 വയസ്സുവരെ ഇരുവരും ഒരുമിച്ചായിരുന്നു താമസം.
ഇതിനിടയില്‍ 2017-ല്‍ ലൂയിസ് ലിവര്‍പൂള്‍ സര്‍വകലാശാലയില്‍ ഇംഗ്ലീഷ് പഠിക്കാന്‍ ചേര്‍ന്നപ്പോള്‍ ലിന്‍ഡ്സെയും കൂടെപ്പോയി. എന്നാല്‍ 2018-ല്‍ ഇരുവര്‍ക്കും ആദ്യമായി വേര്‍പിരിയേണ്ടി വന്നു.
തുടര്‍ പഠനത്തിനായി ലൂയിസ് കാനഡയിലേക്ക് പോയപ്പോഴായിരുന്നു ഇത്. എന്നാല്‍ ലൂയിസ് തിരിച്ചെത്തിയതോടെ വീണ്ടും ഒന്നിച്ചു.
ഇപ്പോള്‍ ലിവര്‍പൂളില്‍ ഒരുമിച്ചാണ് താമസം. ഇരുവരും ലൈഫ്സ്റ്റൈല്‍ മേഖലയില്‍ ജോലി ചെയ്യുന്നു. പിരിയാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ലെസ്ബിയന്‍ പങ്കാളികളേയാണ് രണ്ടുപേരും കണ്ടെത്തിയത്.
അഭിനേത്രിയായ റോസിയാണ് ലിന്‍ഡ്സേയുടെ കാമുകി. ലൂയിസിന്റെ കാമുകി ജെനുവെല്ലെ സംഗീതരംഗത്താണ് പ്രവര്‍ത്തിക്കുന്നത്. നാല് പേരും ഒരു അപാര്ട്മെന്റിലാണ് ഇപ്പോള്‍ താമസം.
ഇരട്ടകളായിരിക്കുക രസകരമാണെന്നും തങ്ങള്‍ക്ക് മറ്റൊരു തലച്ചോര്‍ കൂടിയുണ്ടെന്ന് തോന്നുമെന്നും സഹോദരിമാര്‍ പറയുന്നു.
ഇരുവരും 99 ശതമാനം സാമ്യതയുണ്ട്. കുട്ടിക്കാലം മുതല്‍ ഒരേ മുറിയില്‍ ഉറങ്ങുന്ന രണ്ടുപേരും ഒരുപോലെയുള്ള വസ്ത്രങ്ങളാണ് ധരിക്കുന്നതും.