ബോളിവുഡ് താരം ട്വിങ്കിൾ ഖന്ന സിനിമാ നിർമാതാവും സുഹൃത്തുമായ കരണ്‍ ജോഹറിനോട് ഒരാവശ്യം മുന്നോട്ടു വച്ചിരിക്കുകയാണ്. ഷാരൂഖ് ഖാനും കാജോളും പ്രധാന വേഷങ്ങളിലെത്തിയ മൈ നെയിം ഈസ് ഖാൻ എന്ന സിനിമയ്ക്കു ശേഷം മൈ നെയിം ഈസ് ഖന്ന എന്നൊരു സിനിമയെടുക്കണം.
സിനിമയെടുത്താൽ മാത്രം പോരാ. ട്വിങ്കിളിനെ അഭിനയിപ്പിക്കുകയും വേണം. ഒരു ട്വിറ്റർ കാന്പെയിനിലായിരുന്നു ഇരുവരുടേയും നർമം നിറഞ്ഞ സംഭാഷണങ്ങൾ. ഡാർലിംഗ് നീയെന്റെ ആദ്യ ചിത്രമായ കുച്ച് കുച്ച് ഹോത്താ ഹേയിലെ വേഷം നിരസിച്ചതിൽ എനിക്ക് വിഷമമുണ്ട്. ആ വിഷമം ഞാൻ ഗൂഗിളിനോട് പറയുന്നു എന്നും പതിവ് തമാശയോടെ കരണ്‍ ട്വീറ്റ് ചെയ്തു.