മുന്‍കാല ബോളിവുഡ് സുന്ദരിയും ബോളിവുഡിലെ സൂപ്പര്‍താരം അക്ഷയ്കുമാറിന്റെ ഭാര്യയുമായ ട്വിങ്കിള്‍ ഖന്ന അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നു. സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയായ മിസിസ് ഫണ്ണി ബോണ്‍സ് മൂവീസിന്റെ ചിത്രത്തിലൂടെയാണ് ട്വിങ്കിള്‍ തിരിച്ചെത്തുന്നത്. അക്ഷയ്കുമാര്‍ നായകനാകുന്ന ചിത്രം ഒരുക്കുന്നത് ആര് ബല്‍ക്കിയാണ്.
സോനം കപൂര്‍, രാധിക ആപ്തേ, അമിതാഭ് ബച്ചന് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 2017 മാര്‍ച്ചില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പേരതനായ രാജേഷ് ഖന്നയുടേയും ഡിംപിള്‍ കപാഡിയയുടേയും മകളാണ് ട്വിങ്കിള്‍ ഖന്ന. 2001ല്‍ ആയിരുന്നു അക്ഷയ്കുമാറുമായുള്ള വിവാഹം. വിവാഹത്തിനുശേഷം അഭിനയരംഗത്തുനിന്നും മാറി നില്‍ക്കുകയായിരുന്നുവെങ്കിലും ചില ബോളിവുഡ് ചിത്രങ്ങളില്‍ സഹനിര്മാതാവായിട്ടുണ്ട്.
2001ല്‍ ലവ് കേലിയേ കുച് ബി കരേഗ എന്ന ചിത്രത്തിലാണ് ട്വിങ്കിള്‍ അവസാനമായി അഭിനയിച്ചത്. തീസ് മാര്‍ ഖാന്, താങ്ക് യു, പട്യാല ഹൗസ്, ഖിലാഡി 786, ഹോളിഡേ എ സോള്‍ജിയര്‍ ഈസ് നെവര്‍ ഓഫ് ഡ്യൂട്ടി തുടങ്ങിയ ചിത്രങ്ങളിലാണ് സഹനിര്‍മാതാവായത്. ഇപ്പോള്‍ ഇന്റീരിയര്‍ ഡിസൈനിംഗ് രംഗത്ത് സജീവമായ ട്വിങ്കിള്‍ ഖന്ന കോളം എഴുത്തിലൂടെയും പുസ്തകരചനയിലൂടെയും ഇപ്പോള്‍ പ്രശസ്തയാണ്.