ഇനി തല ഉയര്‍ത്തി മുഖത്തോടുമുഖം നോക്കാം; ഒട്ടിയ തലയോടുകൂടി ജനിച്ച ഇരട്ട സഹോദരങ്ങള്‍ 13 മാസങ്ങള്‍ക്ക് ശേഷം തമ്മില്‍ കണ്ടു

erattaജനിച്ചു പതിമൂന്നു മാസങ്ങള്‍ കഴിഞ്ഞിട്ടും ജാഡണ്‍ മക്‌ഡൊണാള്‍ഡി നും ഇരട്ട സഹോദരന്‍ അനിയാസിനും തമ്മില്‍ കാണാന്‍ സാധിച്ചിരുന്നില്ല. ഒട്ടിയ തലയോടുകൂടി ജനിച്ച ഇവര്‍ക്ക് തല ഉയര്‍ത്തി ഇരിക്കുവാന്‍ പോലുമായിരുന്നില്ല. ഒരു മാസം മുമ്പ് ന്യൂയോര്‍ക്കിലെ മോണ്ടിഭിയോര്‍ മെഡിക്കല്‍ സെന്റ റിലെ കുട്ടികളുടെ ആശുപത്രിയില്‍ നടത്തിയ 27 മണിക്കൂര്‍ നീണ്ട സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ ഇവരെ വേര്‍പ്പെടുത്തി. അഞ്ചാഴ്ചയ്ക്കിപ്പുറം ഇരുവരും പൂര്‍ണ ആരോഗ്യവാന്‍മാരായി ആശുപത്രി വിടാന്‍ ഒരുങ്ങു കയാണ്.

ഒട്ടിച്ചേര്‍ന്ന തലകളുമായി ജനിക്കുന്ന ഇരട്ട കുട്ടികളെ വേര്‍പ്പെ ടുത്തുന്നതില്‍ വിദഗ്ധനായ ഡോ. ജെയിംസ് ഗുഡ്‌റിച്ചാണ് ശസ്ത്രക്രിയ യ്ക്ക് നേതൃത്വം നല്‍കിയത്.ശസ്ത്രക്രിയയ്ക്കു ശേഷം ഏറ്റവും വേഗത്തില്‍ സുഖമായ ഇരട്ടകളാണ് ജോഡനും അനിയാസുമെന്ന് ഡോക്ടര്‍ പറഞ്ഞു. സാധാരണ ഇത്തരം ശസ്ത്രക്രിയകള്‍ക്ക് വിധേയരാകുന്ന കുട്ടികള്‍ സാധാരണ ജീവിതത്തിലേയ്ക്ക് എത്താന്‍ കുറഞ്ഞതു രണ്ടു മാസമെങ്കിലുമെടുക്കാറുണ്ട്.

ഒരു കോടി ജനനങ്ങളില്‍ ഒന്ന് എന്ന കണക്കിലാണ് തല ഒട്ടിപ്പിടിച്ച് ഇരട്ട കുഞ്ഞുങ്ങള്‍ ജനിക്കാറ്. ഇവരുടെ തലച്ചോറിലെ കോശങ്ങളും രക്ത കുഴലുകളും ഒട്ടിയ അവസ്ഥയിലായിരിക്കും. ഇതു വേര്‍പ്പെടുത്തി യെടുക്കുന്നത് വളരെ സങ്കീര്‍ണമാണ്. ശസ്ത്രക്രിയയ്ക്കു ശേഷം കുഞ്ഞുങ്ങള്‍ക്ക് പനിയും മറ്റ് അസുഖങ്ങളും വേഗത്തില്‍ പിടിക്കുവാനുള്ള സാധ്യതയും ഉണ്ട്.ഏതായാലും പൂര്‍ണ ആരോഗ്യവാന്‍മാരായാണ് ജോഡനും അനിയാസും വീട്ടിലേക്ക് മടങ്ങുന്നത്. ഇനിയവര്‍ക്ക് തല ഉയര്‍ത്തി പരസ്പരം നോക്കാം, പുഞ്ചിരിക്കാം.

Related posts