ഇരട്ട സഹോദരനെ പകരക്കാരനാക്കി വച്ച് കൊലക്കേസ് പ്രതി ജയിലിനുള്ളിൽ നിന്നും രക്ഷപെട്ടു. തുർക്കിയിലാണ് സംഭവം. 19 വയസുകാരനായ മുറത് ആണ് കൊലക്കേസിൽ പിടിയിലായി ദീർഘനാളത്തെ ശിക്ഷ ലഭിച്ച് ജയിലിൽ കഴിയുന്നത്.
ജയിലിൽ കഴിയുന്ന മുറതിനെ കാണാനെത്തിയ ഇരട്ട സഹോദരൻ ഹുസൈനെ പകരക്കാരനാക്കി വച്ചാണ് മുറത് ജയിൽ ജീവനക്കാരെ വിദഗ്ദമായി കബളിപ്പിച്ച് രക്ഷപെട്ടത്. തുടർന്ന് ജയിലിനുള്ളിൽ കഴിഞ്ഞ ഹുസൈനിൽ പന്തികേട് തോന്നിയ പോലീസുദ്യോഗസ്ഥർ അന്വേഷിച്ചപ്പോഴാണ് യഥാർത്ഥ പ്രതി രക്ഷപെട്ട വിവരം അറിയുന്നത്.
ഇവർ ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനുകളിൽ വിവരവും കൈമാറി. തുടർന്ന് ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ മുറതിനെ ഇവിടെ നിന്നും കണ്ടെത്തുകയായിരുന്നു. ഇരു സഹോദരന്മാരും ഇപ്പോൾ ജയിൽ ശിക്ഷയനുഭവിച്ചു വരികയാണ്.