മരണാനന്തര ചടങ്ങുകള്‍ക്ക് എടുത്തപ്പോള്‍ ഒരു കുഞ്ഞിനു ജീവന്‍! ഇരട്ട നവജാത ശിശുക്കള്‍ മരിച്ചെന്ന് തെറ്റായ റിപ്പോര്‍ട്ട്; പ്രതിഷേധം ശക്തം

ന്യൂ​ഡ​ൽ​ഹി: ഇ​ര​ട്ട ന​വ​ജാ​ത ശി​ശു​ക്ക​ൾ മ​രി​ച്ചെ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്‌​ട​ർ​മാ​ർ തെറ്റായി വി​ധി​യെ​ഴു​തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്തം. ആ​ശു​പ​ത്രി അ​ധ​ികൃ​ത​ർ​ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഇ​ര​ട്ടക്കുട്ടി​ക​ളു​ടെ ബ​ന്ധു​ക്ക​ൾ ആ​ശു​പ​ത്രി​ക്കു മു​ന്നി​ൽ പ്ര​തി​ഷേ​ധം ആ​രം​ഭി​ച്ചു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രി ജെ.​പി നാ​ഡ ഡ​ൽ​ഹി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ മ​രി​ച്ചെ​ന്നു വി​ധി​യെ​ഴു​തി​യ ഇ​ര​ട്ട ന​വ​ജാ​ത ശി​ശു​ക്ക​ളെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്ക് എ​ടു​ത്ത​പ്പോ​ൾ ഒ​രു കു​ഞ്ഞി​നു ജീ​വ​നു​ണ്ടെ​ന്നു ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ൻ മ​റ്റൊ​രാ​ശു​പ​ത്രി​യി​ൽ കു​ഞ്ഞി​നെ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഡ​ൽ​ഹി മാ​ക്സ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രാ​ണു മ​രി​ച്ചെ​ന്നു പ​റ​ഞ്ഞ് ഇ​ര​ട്ട​ക്കു​ട്ടി​ക​ളെ പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ളി​ലാ​ക്കി മാ​താ​പി​താ​ക്ക​ൾ​ക്കു കൈ​മാ​റി​യ​ത്. ഇ​തി​ലൊ​രു കു​ട്ടി​ക്കാ​ണു ജീ​വ​നു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണു വ​ർ​ഷ എ​ന്ന യു​വ​തി​യെ പ്ര​സ​വ​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ സി​സേ​റി​യ​നി​ലൂ​ടെ ആ​ദ്യം ഒ​രു ആ​ണ്‍​കു​ട്ടി​ക്കും 12 മി​നി​റ്റി​നു​ശേ​ഷം പെ​ണ്‍​കു​ട്ടി​ക്കും ജ​ന്മം ന​ൽ​കി. കു​റ​ച്ചു​ക​ഴി​ഞ്ഞു പെ​ണ്‍​കു​ട്ടി മ​രി​ച്ചു​വെ​ന്നും ആ​ണ്‍​കു​ട്ടി​യു​ടെ നി​ല കു​ഴ​പ്പ​ത്തി​ലാ​ണെ​ന്നും ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. പി​ന്നീ​ട് ആ​ണ്‍​കു​ട്ടി​യും മ​രി​ച്ച​താ​യി ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. തു​ട​ർ​ന്ന് കു​ഞ്ഞു​ങ്ങ​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ളി​ലാ​ക്കി ഇ​വ​ർ​ക്കു കൈ​മാ​റു​ക​യാ​യി​രു​ന്നു.

മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്കാ​യി കു​ഞ്ഞു​ങ്ങ​ളെ കൊ​ണ്ടു പോ​ക​വേ​യാ​ണു പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ളി​ൽ ഒ​ന്നി​ൽ അ​ന​ക്കം ക​ണ്ട​ത്. ഉ​ട​ൻ ബാ​ഗ് തു​റ​ന്ന​പ്പോ​ൾ ആ​ണ്‍​കു​ട്ടി ശ്വ​സി​ക്കു​ന്ന​താ​യി ക​ണ്ടു. ഒ​ട്ടും വൈ​കാ​തെ കു​ട്ടി​യെ അ​ടു​ത്തു​ള്ള മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ഇ​പ്പോ​ൾ കു​ഞ്ഞ് ചി​കി​ത്സ​യി​ലാ​ണെ​ന്നു വ​ർ​ഷ​യു​ടെ പി​താ​വ് പ്ര​വീ​ണ്‍ കു​മാ​ർ പ​റ​ഞ്ഞു. ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ ​ആ​ശു​പ​ത്രി​ക്കെ​തി​രേ കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും സം​ഭ​വി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണ് ഉ​ണ്ടാ​യ​തെ​ന്നും മാ​ക്സ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Related posts