കതിര്‍മണ്ഡപത്തില്‍ നിന്ന് വധു ഇറങ്ങിപ്പോയി, കാരണം വരനും വീട്ടുകാരും!

വിവാഹത്തിന് നിമിഷങ്ങള്‍ക്ക് മുമ്പ് യുവതി വരനേയും വീട്ടുകാരേയും വേണ്ടെന്ന് പറഞ്ഞു. കതിര്‍മണ്ഡപത്തില്‍ അവള്‍ കയറിയപ്പോള്‍ തന്നെ മറ്റൊരു ഭാഗത്ത് സ്ത്രീധനത്തെച്ചൊല്ലി ഇരു കൂട്ടരും തമ്മില്‍ തര്‍ക്കം തുടങ്ങിയിരുന്നു. കൂടുതല്‍ പണവും കാറും വേണമെന്ന വരന്റെ വീട്ടുകാരുടെ നിര്‍ബന്ധമാണ് തര്‍ക്കത്തില്‍ കലാശിച്ചത്.

തര്‍ക്കം രൂക്ഷമായപ്പോള്‍ ഒടുവില്‍ അവള്‍ ആ തീരുമാനമെടുത്തു. മുഴുവന്‍ ബന്ധുമിത്രാദികളുടേയും മുന്നില്‍വച്ച് തനിക്ക് ഈ വിവാഹം വേണ്ടെന്ന് വിളിച്ചുപറഞ്ഞു. കൊല്‍ക്കത്തയില്‍ ഇഷിതാ സിംഗ് ഖാജന്‍ജിയെന്ന 30 വയസ്സുകാരിയാണ് ഈ മിടുക്കി.

കൊല്‍ക്കത്ത സ്വദേശിയായ അമിത് ബെയ്ദുമായാണ് വിവാഹം നിശ്ചയിച്ചിരുന്നത്. ഒടുവില്‍ വധുവിന്റെ വീട്ടുകാര്‍ക്കുള്ള നഷ്ടപരിഹാരമായി 21 ലക്ഷം രൂപ വരന്റെ വീട്ടുകാര്‍ നല്‍കുമെന്ന ധാരണയിലാണ് ഇരു കൂട്ടരും പിരിഞ്ഞത്.

Related posts