ജോമി കുര്യാക്കോസ്
ട്രെയിന്‍ യാത്ര വിവാദം കൊഴുക്കുന്നു. യാത്ര എവിടെനിന്നും എവിടേക്ക്. വിവാദം കത്തുന്നു. നിഷ ജോസ് കെ. മാണിയുടെ ‘ദ അദര്‍ സൈഡ് ഒഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തില്‍ ഒരു യുവനേതാവില്‍ നിന്നും അപമാനം ഏല്‍ക്കേണ്ടി വന്നുവെന്ന പരാമര്‍ശത്തില്‍ ട്രെയിന്‍ യാത്രയെ ചുറ്റിപ്പറ്റി ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. തിരുവനന്തപുരത്തുനിന്നും കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ ട്രെയിനില്‍ ഒരു യുവ നേതാവ് പീഡിപ്പിക്കുവാന്‍ ശ്രമിച്ചെന്നായിരുന്നു നിഷയുടെ പരാമര്‍ശം.
ആരോപണവിധേയനെന്നു പറയുന്ന യുവനേതാവിലേക്കു വിരല്‍ചൂണ്ടുന്ന വസ്തുതകള്‍ വ്യക്തമാക്കണമെന്ന ആവശ്യവുമായി പി.സി. ജോര്‍ജ് എംഎല്‍എയുടെ മകന്‍ ഷോണ്‍ ജോര്‍ജ് രംഗത്തെത്തിയതോടെ സംഭവം ചൂടുപിടിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഡിപിജിക്കും കോട്ടയം ജില്ലാ പോലീസ് ചീഫിനും പരാതി നല്‍കി.
ആരുടെ ഭാഗത്തുനിന്നാണു അപമാനം ഏല്‍ക്കേിവന്നതെന്ന് നിഷ ജോസ് കെ. മാണി വെളിപ്പെടുത്തണമെന്നാണ് ഷോര്‍ ജോര്‍ജിന്റെ ആവശ്യം. പൊതുസമൂഹത്തില്‍ തന്നെ അവഹേളിക്കാനും രാഷ്ട്രാവി നശിപ്പിക്കാനുമാണ് ശ്രമമെന്നും ഷോര്‍ജ് വ്യക്തമാക്കുന്നു.
തിരുവനന്തപുരത്തുനിന്നും കോട്ടയത്തേക്ക് താനും നിഷയും ട്രെയിനില്‍ യാത്ര ചെയ്തിട്ടില്ല. കോഴിക്കോടുനിന്നും കോട്ടയത്തേക്ക് ട്രെയിന്‍ യാത്ര ചെയ്തിട്ടുെന്നും തന്റെ പിതാവ്് പി.സി. ജോര്‍ജും തനിക്കൊപ്പമുണ്ടായിരുന്നെന്നും ഷോര്‍ജ് ജോര്‍ജ് വെളിപ്പെടുത്തി. തനിക്കെതിരെയുണ്ടായ നീക്കത്തെ ശക്തമായി പ്രതികരിക്കുമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.
പുസ്തകത്തില്‍ നിഷ ജോസ് കെ. മാണിയോടു അപമര്യാദയായി പെരുമാറിയെന്നു പറഞ്ഞിരിക്കുന്ന യുവരാഷ്ട്രീയ നേതാവ് താനാണെന്ന രീതിയില്‍ സോഷ്യല്‍ മീഡിയായിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പരാമര്‍ശമുായതോടെയാണു പരാതി നല്കിയതെന്നു ഷോണ്‍ ജോര്‍ജ് പറഞ്ഞു.
നിഷ ജോസ് കെ. മാണി യുവരാഷ്്ട്രീയ നേതാവിന്റെ പേര് വെളിപ്പെടുത്തണം. അല്ലാത്തപക്ഷം വിവിധ കോണുകളില്‍ നിന്നും തനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നുകൊിരിക്കുകയാണ്. നിഷ പേര് പറയാത്തിടത്തോളം കാലം ഞാന്‍ മറുപടി പറയേതില്ലെന്നാണു കരുതിയിരുന്നത്.
സോഷ്യല്‍ മീഡിയായും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും തന്റെ പേര് ഇതിലേക്കു വലിച്ചിഴച്ചതോടെയാണു ഇന്നലെ തന്നെ പരാതി നല്കിയത്. വിഷയത്തില്‍ നിഷ ജോസ് കെ. മാണി പ്രതികരിച്ചു.