വാഷിംഗ്ടൺ: ഉപയോക്താക്കള്‍ക്ക് ദിവസേനെ ഫോളോ ചെയ്യാവുന്ന അക്കൗണ്ടുകളുടെ എണ്ണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ട്വിറ്റര്‍. 1000 ത്തില്‍ നിന്ന് 400 ആയാണ് കുറച്ചത്. ഫേക്ക് അക്കൗണ്ടുകളെ തിരിച്ചറിയുന്നതിനും നിയന്ത്രിക്കുന്നതിനായുമാണ് പുതിയ നിയന്ത്രണം. അനാവശ്യ സന്ദേശങ്ങള്‍ ട്വിറ്റര്‍ വഴി പ്രചരിപ്പിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായതായി കമ്പനി നേരത്തേ വ്യക്തമാക്കിയിരുന്നു.
ഫലപ്രദമായി വ്യാജന്മാരെ പുറന്തള്ളുന്നതിനും പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുന്നതിനും കൂടുതല്‍ പരിഷ്കാരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ കൊണ്ടുവന്നേക്കുമെന്നും കമ്പനി അറിയിച്ചു.