ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തോട് നിർദേശങ്ങൾ വയ്ക്കാതെ നിയമങ്ങൾ പാലിക്കാൻ തയാറാകണമെന്ന് ട്വിറ്ററിനോട് കേന്ദ്രം.
വിഷയത്തില്‍ ട്വിറ്റര്‍ ഉരുണ്ടുകളിക്കുന്നത് നിര്‍ത്തി രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കാന്‍ തയാറാകണം.
നിയമനിർമ്മാണവും നയരൂപീകരണവുംരാജ്യത്തിന്റെ സവിശേഷാധികാരമാണെന്നും കേന്ദ്ര ഇലക്ട്രോണിക്-ഐടി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ട്വിറ്റർ സമൂഹമാധ്യമ ഇടം മാത്രമാണ്. ഇന്ത്യയുടെ നിയമ ഘടന എന്തായിരിക്കണമെന്ന് നിർണയിക്കാൻ ട്വിറ്ററിന് അധികാരമില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
ട്വിറ്ററിന്റെ പ്രസ്താവന അടിസ്ഥാനരഹിതവും ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ളതാണെന്നും ഐടി മന്ത്രാലയംകൂട്ടിച്ചേർത്തു.
അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുക എന്നത് ലാഭം ലക്ഷ്യംവച്ച് പ്രവര്‍ത്തിക്കുന്ന വിദേശ സ്വകാര്യ കമ്പനിയായ ട്വിറ്ററിന്റെ സവിശേഷാധികാരമല്ല.
അഭിപ്രായ സ്വാതന്ത്ര്യത്തിന്റേതായ മഹത്തായ ജനാധിപത്യ പാരമ്പര്യം ഇന്ത്യക്കുണ്ട്. ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യവും അവരുടെ സ്വകാര്യതയും സര്‍ക്കാര്‍ വിലമതിക്കുന്നു.
എന്നാല്‍ ട്വിറ്ററിന്റെ സുതാര്യമല്ലാത്ത നയങ്ങളാണ് അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസമെന്നും കേന്ദ്രം പ്രസ്താവനയിൽ പറഞ്ഞു.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഐടി ചട്ടങ്ങളിലെ മാർഗനിർദേശങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കുമെതിരാണെന്നായിരുന്നു ട്വിറ്ററിന്റെ പ്രസ്താവന.
സമീപകാലത്തായി നട ക്കുന്ന നടപടികളിലും തങ്ങളുടെ ജീവനക്കാരുടെ സുരക്ഷാ വിഷയത്തിലും ആശങ്കയുണ്ടെന്നും അറിയിച്ച ട്വിറ്റർ, പുതിയ മാർഗനിർദേശങ്ങളിൽ കേന്ദ്ര സർക്കാരുമായി ചർച്ച തുടരുമെന്നും വ്യ ക്തമാക്കി.
ഇന്ത്യയിലെ ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യവും സ്വകാര്യതയും സംരക്ഷിക്കാൻ ട്വിറ്ററിനു ബാധ്യതയുണ്ട്. ഞങ്ങളുടെ സേവനങ്ങൾ ഇന്ത്യയിൽ ലഭ്യമാക്കുന്നതിനു വേണ്ടി രാജ്യത്ത് ബാധകമായ നിയമങ്ങൾ പിന്തുടരാൻ തങ്ങൾ ശ്രമിക്കും.
എന്നാൽ, സുതാര്യതയുമായി ബന്ധപ്പെട്ടതും സേവനവുമായി ബന്ധപ്പെട്ട ശബ്ദങ്ങളെ ഏകോപിപ്പിക്കുന്നതിനും അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കു ന്നതിനും സ്വകാര്യത സംരക്ഷിക്കുന്നതിനും ലോകമെന്പാടും ചെയ്യുന്നതു പോലെ തന്നെ ഇന്ത്യയിലും തുടരുമെന്നു ട്വിറ്റർ വക്താവ് പറഞ്ഞു.