തന്നെ ട്വിറ്ററിൽ ഫോളോ ചെയ്യുന്ന 1,000 പേർക്ക് 9,000 ഡോളർ നൽകുവാനൊരുങ്ങി ജപ്പാനിലെ പ്രമുഖ ബിസിനസ്കാരൻ. ആകെ മൊത്തത്തിൽ 90 ലക്ഷം ഡോളറാണ് ഇദ്ദേഹം വിതരണം ചെയ്യുന്നത്. യുസാക്കു മാസാവ എന്നാണ് ഇയാളുടെ പേര്.
മുൻപ് 57.2 ദശലക്ഷം ഡോളർ മുടക്കി പെയിന്റിംഗ് വാങ്ങിയും ഇലോണ്‍ മസ്കിന്റെ സ്പെയ്സ് എക്സിന്റെ ചന്ദ്രനിലേക്കുള്ള ആദ്യ യാത്രയിലെ എല്ലാ സീറ്റുകളും ബുക്ക് ചെയ്തും പ്രശസ്തി നേടിയ ആളാണ് യുസാക്കു മാസാവ.
ജനുവരിയിൽ 1ന് അദ്ദേഹം നടത്തിയ ട്വീറ്റ്, റീട്വീറ്റ് ചെയ്ത 1000 പേർക്കാണ് ഈ സമ്മാനം ലഭിക്കുക. താൻ സമൂഹത്തിൽ ഗൗരവത്തിലുള്ള പരീക്ഷണത്തിന് മുതിരുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ന് ലോകത്ത് ഉയരുന്ന ചിന്തകളിലൊന്നാണ് എ്ല്ലാവർക്കും അടിസ്ഥാന വരുമാനം ഉറപ്പാക്കുക എന്നത്. അതിന്റെ ഭാഗമായാണ് താൻ പണം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഇതിനു മുൻപ് 2019ൽ ട്വിറ്ററിലെ 100 ഫോളോവർമാർക്ക് 925,000 ഡോളർ നൽകി ഇദ്ദേഹം വാർത്തകളിൽ ഇടം നേടിയിരുന്നു.