ന്യൂഡൽഹി: ട്വിറ്ററിന് കേന്ദ്രത്തിന്റെ അന്ത്യശാസനം. ഐടി നിയമം ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രം ട്വിറ്ററിന് അന്ത്യശാസനം നൽകിയിരിക്കുന്നത്. ഐടി നിയമങ്ങൾ പാലിക്കുക അല്ലെങ്കിൽ അനന്തരഫലങ്ങൾ നേരിടാൻ തയാാറാവുകയെന്നാണ് കേന്ദ്രത്തിന് മുന്നറിയിപ്പ്.
നിയമങ്ങൾ പാലിക്കാനുള്ള അവസാന അവസരം നൽകുന്നു. വീഴ്ച വരുത്തിയാൽ ഐടി ആക്ട് 2000ത്തിലെ 79-ാം അനുച്ഛേദപ്രകാരം ട്വിറ്ററിന് ലഭ്യമായ ബാധ്യതകളിൽ നിന്നുളള ഒഴിവാക്കൽ പിൻവലിക്കും.
ഇതുകൂടാതെ ഐടി നിയമം, ഇന്ത്യയിലെ മറ്റു ശിക്ഷാനിയമങ്ങൾ എന്നിവ പ്രകാരമുള്ള അനന്തരനടപടികൾ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പിൽ കേന്ദ്രം വ്യക്തമാക്കുന്നു.
ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത അക്കൗണ്ടിൽ നിന്ന് ട്വിറ്റർ ഇന്ന് ബ്ലു ടിക്ക് വെരിവിക്കേഷൻ ബാഡ്ജ് നീക്കം ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് കേന്ദ്രം തിടുക്കത്തിൽ ട്വിറ്ററിന് അന്ത്യശാസനം നൽകിയിരിക്കുന്നത്.