മുംബൈ: സ്വകാര്യതാ നയത്തിൽ അടിമുടി മാറ്റവുമായി മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോം ആയ ട്വിറ്റർ. ഇന്ത്യൻ വംശജനായ പരാഗ് അഗ്രവാൾ സിഇഒ ആയി ചുമതലയേറ്റതിനു പിന്നാലെയാണു കന്പനി സ്വകാര്യതാ സരംക്ഷണത്തിനായി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
പുതിയ നയപ്രകാരം സ്വകാര്യ വ്യക്തികളുടെ സമ്മതമില്ലാതെ അവരുടെ ചിത്രങ്ങളും വീഡിയോകളും ട്വീറ്റ് ചെയ്യുന്നതിനു കന്പനി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ഫോണ് നന്പർ, വിലാസം, തിരിച്ചറിയൽ രേഖകൾ എന്നിവ പ്രദർശിപ്പിക്കുന്നതിനും വിലക്ക് ബാധകമാണ്.
ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയുള്ള ധനകാര്യ വിവരങ്ങൾ, ആരോഗ്യ വിവരങ്ങൾ ടിറ്ററിലൂടെ പരസ്യപ്പെടുത്തുന്നതിനും കന്പനി വിലക്കേർപ്പെടുത്തി. അതേസമയം വാർത്താഭാഗങ്ങൾ ട്വീറ്റ്ചെയ്യുന്നതിനു വിലക്ക് ബാധകമല്ല.