ട്വി​റ്റ​റി​ൽ “നെ​ഗ​റ്റീ​വ് ‘ വേ​ണ്ട;  ട്വി​റ്റ​റി​ലെ അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം സം​ബ​ന്ധി​ച്ച് പു​തി​യ ന​യം പ്ര​ഖ്യാ​പി​ച്ച് ഇ​ലോ​ൺ മ​സ്‌​ക്

 
ന്യൂ​യോ​ർ​ക്ക്: ട്വി​റ്റ​റി​ന്‍റെ മേ​ധാ​വി സ്ഥാ​നം ഏ​റ്റെ​ടു​ത്ത​തു മു​ത​ൽ പ​ല പ​രി​ഷ്കാ​ര​ങ്ങ​ളും ന​ട​പ്പാ​ക്കു​ക​യാ​ണ് ഇ​ലോ​ൺ മ​സ്‌​ക്. ഇ​പ്പോ​ഴി​താ ട്വി​റ്റ​റി​ലെ അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം സം​ബ​ന്ധി​ച്ച് പു​തി​യ ന​യം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ് മ​സ്ക്. വെ​ള്ളി​യാ​ഴ്ച​യാ​ണ് അ​ദ്ദേ​ഹം പു​തി​യ ട്വി​റ്റ​ർ ന​യം പ്ര​ഖ്യാ​പി​ച്ച​ത്.

“പു​തി​യ ട്വി​റ്റ​ർ ന​യം അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​മാ​ണ്, പ​ക്ഷേ അ​ത് റീ​ച്ച് കി​ട്ടാ​നു​ള്ള സ്വാ​ത​ന്ത്ര്യ​മ​ല്ല’. വി​ദ്വേ​ഷ, നെ​ഗ​റ്റീ​വ് ഉ​ള്ള​ട​ങ്ങ​ൾ അ​ട​ങ്ങി​യ ട്വീ​റ്റു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കി​ല്ല.

അ​തി​നാ​ൽ ട്വി​റ്റ​റി​ലേ​ക്ക് പ​ര​സ്യ​ങ്ങ​ളോ മ​റ്റ് വ​രു​മാ​ന​മോ ഉ​ണ്ടാ​കി​ല്ല. ട്വീ​റ്റു​ക​ളെ​ല്ലാം പ്ര​ത്യേ​ക​മാ​യി സെ​ർ​ച്ച് ചെ​യ്തു ക​ണ്ടെ​ത്ത​ണ​മെ​ന്നും’ മ​സ്ക് ട്വീ​റ്റ് ചെ​യ്തു.

നി​രോ​ധി​ക്ക​പ്പെ​ട്ട​തോ സ​സ്പെ​ൻ​ഡ് ചെ​യ്ത​തോ ആ​യ ട്വി​റ്റ​ർ അ​ക്കൗ​ണ്ടു​ക​ൾ പു​നഃ​സ്ഥാ​പി​ക്കാ​ൻ ട്വി​റ്റ​ർ പ​ദ്ധ​തി​യി​ടു​ന്ന​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു, എ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ ‌‌ട്വി​റ്റ​ർ വി​ല​ക്ക് സം​ബ​ന്ധി​ച്ച് ക​മ്പ​നി ഇ​തു​വ​രെ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് മ​സ്‌​ക് പ​റ​ഞ്ഞു.

വി​വാ​ദ ക​നേ​ഡി​യ​ൻ പോ​ഡ്‌​കാ​സ്റ്റ​ർ ജോ​ർ​ദാ​ൻ പീ​റ്റേ​ഴ്‌​സ​ൺ, വ​ല​ത് ചാ​യ്‌​വു​ള്ള ആ​ക്ഷേ​പ​ഹാ​സ്യ വെ​ബ്‌​സൈ​റ്റ് ബാ​ബി​ലോ​ൺ ബീ, ​ഹാ​സ്യ​താ​രം കാ​ത്തി ഗ്രി​ഫി​ൻ എ​ന്നി​വ​രു​ടെ അ​ക്കൗ​ണ്ടു​ക​ൾ പു​നഃ​സ്ഥാ​പി​ക്കു​മെ​ന്നും മ​സ്ക് അ​റി​യി​ച്ചു.

വ​രും മാ​സ​ങ്ങ​ളി​ൽ മ​ണ്ട​ത്ത​ര​മെ​ന്നു തോ​ന്നു​ന്ന നി​ര​വ​ധി പ​രി​ഷ്കാ​ര​ങ്ങ​ൾ ട്വി​റ്റ​ർ ന​ട​പ്പി​ലാ​ക്കു​മെ​ന്നും ഏ​തൊ​ക്കം ന​ന്നാ​വു​മെ​ന്നും ഏ​തൊ​ക്കെ പാ​ളു​മെ​ന്നും നോ​ക്കി ശേ​ഷം ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​സ്ക് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Related posts

Leave a Comment