ആത്മഹത്യ ചെയ്യണമെന്നു തോന്നുന്നവരെ താൻ സഹായിക്കുക മാത്രമാണ് ചെയ്തതെന്നു ജപ്പാനെ വിറപ്പിച്ച ട്വിറ്റർ കില്ലർ.
ആത്മഹത്യ ചെയ്യണമെന്ന ആഗ്രഹം കൊണ്ടു നടക്കുന്നവരുടെ ആഗ്രഹം നിറവേറ്റുക മാത്രമാണ് താൻ ചെയ്തതെന്നും ഇരകളുടെ സമ്മതപ്രകാരമാണ്താനവരെ കൊലപ്പെടു ത്തിയതെന്നുമുള്ള വിചിത്രവാദവുമായി തകഹിരോ ഷിരൈഷി എന്ന 27കാരൻ കോടതി യിൽ കുറ്റസമ്മതം നടത്തി.
ഒന്നും രണ്ടുമല്ല, ഒന്പതുപേരെ താൻ വെട്ടിനുറുക്കി കൊലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം സമ്മതിക്കുന്നു.ഇരകളെയെല്ലാം ഷിരൈഷി കണ്ടെത്തിയ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ വഴിയാണ്. ഇതോടെയാണ് ഇദ്ദേഹത്തിന് ‘ട്വിറ്റർ കില്ലർ’ എന്ന പേരു കിട്ടിയത്.
മാസങ്ങൾ നീണ്ടുനിന്ന അന്വേഷണങ്ങൾക്കൊടുവിൽ 2018ലാണ് ഇയാൾ പിടിയിലാകുന്നത്. ഈ കേസിലിപ്പോൾ കോടതി അന്തിമവാദം കേൾക്കുകയാണ്. ഈ സാഹചര്യത്തി ലാണ് ഷിരൈഷി കോടതിക്കു മുന്നിൽ വിചിത്രവാദങ്ങൾ നിരത്തുന്നത്.
ഷിരൈഷിയുടെ രീതി
ട്വിറ്റർ വഴി ആത്മഹത്യാ പ്രവണത കാണിക്കുന്നവരെ കണ്ടെത്തും. ഇത്തരക്കാരുമായി ചങ്ങാത്തം സ്ഥാപിക്കും. ജീവനൊടുക്കാൻ താൻ സഹായിക്കാമെന്ന് വാഗ്ദാനം നൽകി ഇരകളുടെ കൂടി സമ്മതപ്രകാരം കൊലപ്പെടുത്തുമത്രേ. ഇതിനായി ഇത്തരം വലിയ തോതിൽ ഇരകളിൽനിന്ന് പണം ഈടാക്കിയതായും പോലീസ് സംശയിക്കുന്നുണ്ട്.
വെട്ടി നുറുക്കിയ മൃതദേഹ അവശിഷ്ടങ്ങൾ കൂളറുകളിലും ടൂൾ ബോക്സുകളിലുമായി സൂക്ഷിക്കും. കൊലപാതകത്തിന് തെളിവുകളൊന്നും അവശേഷിക്കരുതെന്ന നിശ്ചയത്തോടെയാണ് ഇങ്ങനെ ഷിരൈഷി ചെയ്യുന്നത്.
ഇരകളെല്ലാം 15നും 26നും വയസിന് ഇടയിലുള്ളവരാണത്രേ. ഇരകളിൽ ചിലരെ കൊലപ്പെടുത്തുന്നതിനു മുന്പ് ഇദ്ദേഹം ബലാത്സംഗം ചെയ്തതായും പോലീസ് ആരോപി ക്കുന്നുണ്ട്.
തൂക്കുകയർ കിട്ടാതിരിക്കാൻ
കൊലപാതകം തെളിയിക്കപ്പെട്ടാൽ ജപ്പാനിൽ തൂക്കുകയർ ഉറപ്പാണ്. പക്ഷേ ഇരകളുടെ സമ്മതത്തോടെയുള്ള കൊലപാതകമാണെങ്കിൽ ഏഴു വർഷം വരെ കഠിന തടവ് ലഭിക്കാവുന്ന കുറ്റവും.
ഇരകളുടെ സമ്മതത്തോടെയാണ് താൻ കൊലപാതകം നടത്തിയതെന്ന വാദം ഷിരൈഷി നടത്തിയിരിക്കുന്നത് തൂക്കുകയറിൽനിന്ന് രക്ഷപ്പെടാനാണ്. കൊല്ലപ്പെട്ടവരുടെ തലയ്ക്കു പിന്നിലെല്ലാം മാരക മുറിവുണ്ട്. ഇതു കൊലപ്പെടുത്തിയത് തലയ്ക്കു പിന്നിലടിച്ചാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
പിടിക്കപ്പെടുന്നത് ഇങ്ങനെ
മൂന്നു വർഷം മുന്പ് 23കാരി സ്വയം കൊല്ലാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് ട്വിറ്ററിൽ പോസ്റ്റിട്ടിരുന്നു. പിന്നീട് ഈ യുവതിയെ കാണാതായി.
തുടർന്ന് സഹോദരൻ യുവതിയുടെ ട്വിറ്റർ അക്കൗണ്ട് പരിശോധിച്ചപ്പോൾ ഷിരൈഷിയിലേക്ക് ചില സൂചനകൾ ലഭിച്ചത്. എന്നിരുന്നാലും, തെളിവുകൾക്കായി പോലീസ് കാത്തിരുന്നു.
2017ൽ ഹാലോവിൻ ദിനത്തിൽ ഷിരൈഷിയുടെ ഭവനത്തിനു മുന്നിൽ ചില ഭീകര കാഴ്ചകൾ പലരും കണ്ടത്രേ. ജപ്പാനിൽ പരേതാത്മാക്കളുടെ ആത്മാവുകൾ ഉയർത്തെഴുന്നേൽക്കുന്ന ദിവസമായിട്ടാണ് ഹാലോവിൻ ദിനം അറിയപ്പെടുന്നത്.
ഇതോടെയാണ് പോലീസ് ഷിരൈഷി ക്രിമിനലാണെന്ന് ഉറപ്പിച്ചതും തന്ത്രപരമായി കുടുക്കാനുള്ള പദ്ധതികൾ നടത്തി മാസങ്ങൾക്കു ശേഷം പിടികൂടിയതും.
തന്റെ പദ്ധതികൾ ഒരിക്കലും പിടിക്കപ്പെടില്ലായിരുന്നുവെന്നായിരുന്നു ഷിരൈഷിയുടെ കണക്കുകൂട്ടൽ.
-എൻ.എം