സുമനസ്സുകളുടെ സഹായം തേടി രണ്ടര വയസ്സുകാരി. കണ്ണൂര്‍ തളിപ്പറമ്പ് പരിയാരം പഞ്ചായത്തിലെ
വായാട് സ്വദേശിയായ കോറോംകുടിയന്‍ ഷാജി, റോഷ്‌നി ദമ്പതികളുടെ ഇളയ മകള്‍ റോഷ്‌നിയ്ക്കാണ് ഗ
സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി(എസ്എംഎ) രോഗം ബാധിച്ചിരിക്കുന്നത്.
രണ്ടു കാലുകള്‍ക്കും തളര്‍ച്ച ബാധിച്ച് നടക്കാന്‍ സാധിക്കാത്ത ഷാനിയുടെ സഞ്ചാരം അച്ഛനും അമ്മയും ചേര്‍ന്ന് തള്ളി നീക്കുന്ന ചക്ര കസേരയില്‍ തന്നെയാണ്.
ഇവരുടെ മറ്റൊരു മകന്‍ ഇഷാനും ഇതേ രോഗം തന്നെയാണ്. എന്നാല്‍ അമേരിക്കയിലെ ഒരു എന്‍ജിഒ സംഘടന വഴി ഇഷാന്റെ ചികിത്സ നടക്കുന്നുണ്ട്.
എട്ടു മാസം പ്രായമായിട്ടും ഷാനിക്ക് സ്വാഭാവികമായുള്ള ചലനങ്ങള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഇഷാനൊപ്പം പരിശോധന നടത്തിയപ്പോഴാണ് എസ്എംഎ രോഗമാണെന്ന് തിരിച്ചറിഞ്ഞത്.
അപ്പോള്‍ മുതല്‍ കോഴിക്കോട് മിംസ് ആശുപത്രിയില്‍ ഇരുവരും ചികിത്സയില്‍ തുടര്‍ന്ന് വരികയാണ്. ഇപ്പോള്‍ രണ്ടര വയസ്സായ ഷാനിക്ക് എത്രയും പെട്ടെന്ന് ആറു കോടി രൂപ വിലയുള്ള സോള്‍ജന്‍സ്മ തെറാപ്പി ചികിത്സ നല്‍കിയാല്‍ മാത്രമേ ജീവിതത്തിലേക്ക് തിരിച്ച് വരാന്‍ സാധിക്കുകയുള്ളൂ.
കൂലിപ്പണിക്കാരനായ ഷാജിയും ഭാര്യ റോഷ്‌നിയും വിധിക്ക് മുന്‍പില്‍ പകച്ച് നില്‍ക്കേണ്ട അവസ്ഥയായതിനെ തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ ഷാനിയുടെ ചികിത്സക്കായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
പരിയാരം പഞ്ചായത്തിലെ എല്ലാ രാഷ്ട്രീയ കക്ഷി നേതാക്കളും ഒത്തൊരുമിച്ചാണ് ഷാനിയുടെ ചികിത്സക്കുള്ള 6 കോടി രൂപ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ടി.ഷീബ ചെയര്‍മാനും പി.സി.റഷീദ് ജനറല്‍ കണ്‍വീനറും ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍ ട്രഷററുമായുള്ള കമ്മിറ്റിയാണ് ഷാനി മോള്‍ക്കായി പ്രവര്‍ത്തിക്കുന്നത്.
സഹായങ്ങള്‍ ഷാനി ചികിത്സാ സഹായ കമ്മിറ്റിയുടെ പേരില്‍ തളിപ്പറമ്പ് ഫെഡറല്‍ ബാങ്കിലെ 11270200017719 എന്ന അക്കൗണ്ട് നമ്പറിലേക്ക്(IFS Code FDRL0001127) അയയ്ക്കണമെന്ന് ഭാരവാഹികളായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണന്‍, പഞ്ചായത്ത് പ്രസിഡന്റ് ടി.ഷീബ, പി.സി.റഷീദ്, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, ഇ.ടി.രാജീവന്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു. ഗൂഗിള്‍ പേ നമ്പര്‍ 7902391355.