അമ്മയും മകളും മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഒരേ ആശുപത്രിയിൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. ജോർജിയയ സ്വദേശികളായ ഒരു അമ്മയും മകളുമാണ് ഇത്തരമൊരു സംഭവത്തിലൂടെ ഏറെ ചർച്ചാവിഷയമാകുന്നത്. നാൽപ്പതുകാരിയായ അമ്മ അമാൻഡാ സ്റ്റീഫെൻസ് ആണ് കുഞ്ഞിനും ഇരുപത്തിനാലുകാരിയായ മകൾ ഹേലി ബക്സ്റ്റണ് പെണ്‍കുഞ്ഞിനുമാണ് ജന്മം നൽകിയത്.
അമേരിക്കയിലെ ടെക്സസിലുള്ള കാരൾട്ടണിൽ പ്രവർത്തിക്കുന്ന താനെർ മെഡിക്കൽ സെന്ററിലാണ് ഇരുവരും കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. അമ്മയും മകളും സുഖമായിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അമ്മയും മകളും ഈ ആശുപത്രിയിൽ ഒരേ ദിവസം കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത് ആദ്യത്തെ സംഭവമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിക്കുന്നത്.