കോഴിക്കോട് ബീച്ചിലെ ലയണ്‍സ് പാര്ക്കിന് സമീപം രണ്ടു കുട്ടികളെ കടലില്‍ കാണാതായി. ബീച്ചില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെയാണ് അപകടം.
ബോള്‍ എടുക്കുന്നതിനായി ഇവര്‍ കടലില്‍ ഇറങ്ങിയപ്പോള്‍ തിരയില്‍പ്പെടുകയായിരുന്നു. ഒളവണ്ണ സ്വദേശികളായ ആദില്‍ ഹസ്സന്, മുഹമ്മദ് ആദില്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.
ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. അഞ്ച് കുട്ടികള്‍ ചേര്‍ന്ന് ഫുട്ബോള്‍ കളിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
ബോള്‍ പോയ സാഹചര്യത്തില്‍ ഇവരില്‍ മൂന്ന് പേര് കടലില്‍ ഇറങ്ങിയിരുന്നു. മൂന്നാമത്തെ കുട്ടിയെ മറ്റ് കുട്ടികള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയതാണെന്നും ഇവര്‍ വ്യക്തമാക്കി.
മറ്റ് രണ്ട് പേരെ കൈയ്യില്‍ കിട്ടിയെന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ കുട്ടികളിലൊരാള്‍ പറയുന്നത്.
എന്നാല്‍ ഇവര്‍ പിന്നീട് തിരയില്‍പ്പെട്ട് പോവുകയായിരുന്നു. ഇവരില്‍ ഒരാള്‍ക്ക് നീന്തല്‍ അറിയില്ലെന്നും വിവരമുണ്ട്.
മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ നിലവില്‍ പ്രദേശത്ത് തിരച്ചില്‍ പുരോഗമിക്കുന്നുണ്ടെങ്കിലും കുട്ടികളെ കണ്ടെത്താനായിട്ടില്ല. സ്ഥലത്ത് അഗ്നിശമന സേനയും പോലീസും എത്തിയിട്ടുണ്ട്.
എന്നാല്‍ ഇതുവരെ കടലില്‍ ഇറങ്ങിയുള്ള രക്ഷാപ്രവര്‍ത്തനത്തിന് അധികൃതര്‍ക്ക് സാധിച്ചിട്ടില്ല.