സോഷ്യല്‍ മീഡിയ സജീവമായതോടെ സ്വന്തം ഫോട്ടോ മറ്റുള്ളവരില്‍ പരമാവധി മനോഹരമായി അവതരിപ്പിക്കാനാണ് ഒട്ടുമിക്ക ആളുകളും ശ്രമിക്കുന്നത്.
തങ്ങളുടെ സൗന്ദര്യത്തില്‍ ഉണ്ടെന്നു തോന്നുന്ന ന്യൂനതകള്‍ എഡിറ്റിംഗിലൂടെ പരിഹരിച്ച് ‘പെര്‍ഫെക്ട്’ എന്നു വിളിക്കാവുന്ന ചിത്രങ്ങളാണ് എല്ലാവരും മറ്റുള്ളവരുടെ മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നത്.
എന്നാല്‍ ഇന്നേവരെയുള്ള എഡിറ്റിംഗിനെയെല്ലാം കവച്ചു വയ്ക്കുന്ന ചിത്രങ്ങളാണ് രണ്ട് പെണ്‍കുട്ടികള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ഇത് വൈറലാകാന്‍ അധിക സമയം വേണ്ടി വന്നതുമില്ല.
ചൈനയില്‍ നിന്നുള്ള രണ്ട് സോഷ്യല്‍ മീഡിയാ താരങ്ങളാണവര്‍. ഫോട്ടോഷോപ്പ് എത്രത്തോളം പവര്‍ഫുള്‍ ആണെന്ന് സ്വന്തം ചിത്രങ്ങളിലൂടെ കാണിച്ചു തരികയാണ് ഇരുവരും.
ഇരുവരുടേയും യഥാര്‍ഥ രൂപത്തെ പരമാവധി എഡിറ്റ് ചെയ്തുള്ള ചിത്രങ്ങളാണ് പങ്കുവച്ചത്. എഡിറ്റ് ചെയ്യുന്നതിനു മുമ്പും ശേഷവും എന്നു പറഞ്ഞാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
ചിത്രങ്ങള്‍ കണ്ടവര്‍ക്കാര്‍ക്കും രണ്ടു ചിത്രങ്ങളിലുമുള്ളത് ഒരേ പെണ്‍കുട്ടികളാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നതാണ് രസകരം.
ഇരുവരും ഏറെനാള്‍ തങ്ങളുടെ ഫോളോവേഴ്സിനെ എഡിറ്റ് ചെയ്ത ചിത്രങ്ങളായിരുന്നു കാണിച്ചുകൊണ്ടിരുന്നത്. എന്നറിയുമ്പോഴാണ് സംഗതിയുടെ യഥാര്‍ഥ വശം നമുക്ക് മനസ്സിലാകുന്നത്.
ഇതേത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ താരങ്ങളായ പലരുടെയും നേര്‍ക്ക് സംശയത്തിന്റെ മുന നീളുന്നുണ്ട്.സംഗതി ഫേസ്ബുക്കിലും പങ്കുവച്ചതോടെ നിരവധി പേരാണ് കമന്റുകളുമായെത്തിയത്.
ഓണ്‍ലൈനില്‍ കാണുന്ന ചിത്രങ്ങളെ വിശ്വസിക്കരുതെന്നു പറയുന്നത് ഇതുകൊണ്ടാണെന്നും ഇത്രയും എഡിറ്റിംഗ് അറിയുമായിരുന്നെങ്കില്‍ കോഴ്സിന് എ ഗ്രേഡ് ലഭിച്ചേനേയെന്നും കമന്റുകള്‍ പോകുന്നു.
ചിലരെല്ലാം ഇതു രണ്ടും വെവ്വേറെ പെണ്‍കുട്ടികളാണന്നും അവര്‍ ഒരുപോലെ വസ്ത്രം ധരിച്ച് പോസ് ചെയ്യുന്നതാണെന്നും പറയുന്നുണ്ട്.
എന്തായാലും സോഷ്യല്‍ മീഡിയയില്‍ കാണുന്നതിനെ കണ്ണുമടച്ചങ്ങ് വിശ്വസിക്കാന്‍ പാഠില്ലെന്ന സന്ദേശമാണ് ഈ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത്.