ജയ്പൂര്‍: ഇരട്ട തലയുള്ള കുഞ്ഞ് ജനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചു. രാജസ്ഥാനിലെ ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളജില്‍ തിങ്കളാഴ്ചയാണ് വൈദ്യശാസ്ത്രത്തിന് അത്ഭുതമായി രണ്ടു തലയും ഒരു ഉടലുമായുള്ള കുഞ്ഞ് ജനിച്ചത്. 2.—5 കിലോഗ്രം ഭാരമുണ്ടായിരുന്ന കുഞ്ഞ് ജനിച്ച് 32 മണിക്കൂറിനു ശേഷം ശ്വസ തടസത്തെത്തുടര്‍ന്ന് മരിക്കുകയായിരുന്നു. രാജസ്ഥാന് സ്വദേശികളായ ദമ്പതികളുടെ ആദ്യത്തെ കുഞ്ഞായിരുന്നു ഇത്.
പൂര്‍ണ വളര്‍ച്ചയെത്തിയ കുഞ്ഞ് ആരോഗ്യത്തോടെയാണ് ജനിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോകനായിരുന്നു മാതാപിതാക്കളുടെ തീരുമാനം. എന്നാല്‍ വൈകാതെ കുഞ്ഞ് മരിക്കുകയായിരുന്നു. കുഞ്ഞുങ്ങളെ രണ്ടാക്കാന്സാധിക്കാത്ത തരത്തിലായിരുന്നു ഇവരുടെ ജനനമെന്ന് ഡോക്്ടര്‍മാര്‍ പറഞ്ഞു.