ന്യൂഡൽഹി: പുതിയ 200 രൂപ നോട്ട് എത്തുന്നതു നിരവധി പ്രത്യേകതകളുമായി. മഞ്ഞ നിറമാണ് നോട്ടിന്. കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ നടപ്പിലാക്കിയ നോട്ടു നിരോധനത്തെത്തുടർന്നുണ്ടായ നോട്ടുക്ഷാമം പരിഹരിക്കുന്നതിനാണ് പുതിയ നോട്ടിന്റെ വരവ്.
നേരത്തേ 500, 1000 രൂപ നോട്ടുകൾ റിസർവ്ബാങ്ക് പുറത്തിറക്കിയിരുന്നെങ്കിലും നോട്ടുക്ഷാമം പൂർണമായി പരിഹരിക്കാൻ സാധിച്ചിരുന്നില്ല.
മുൻഭാഗം
ദേവനാഗരിയിലും അക്കത്തിലും 200 എന്ന് എഴുതിയിരിക്കുന്നു.
മധ്യഭാഗത്തായി മഹാത്മാഗാന്ധിയുടെ ചിത്രം.
ആർബിഐ എന്ന് ഇംഗ്ലീഷിലും ഭാരത് എന്ന് ഹിന്ദിയിലും ചെറിയ അക്ഷരങ്ങളിലായി എഴുതിയിരിക്കുന്നു.
നോട്ട് തിരിക്കുന്പോൾ നീലയും പച്ചയും നിറം മാറിവരുന്ന സെക്യൂരിറ്റി ത്രെഡ്.
റിസർവ് ബാങ്ക് ഗവർണർ ഉൗർജിത് പട്ടേലിന്റെ ഒപ്പ്.
മുൻവശത്ത് അശോക ചക്രത്തിന്റെ എംബ്ലം.
കാഴ്ച വൈകല്യമുള്ളവർക്കായി പ്രതലത്തിൽനിന്ന് ഉയർന്നു നിൽക്കുന്ന ഗാന്ധി ചിത്രം, അശോക സ്തംഭം, ഇംഗ്ലീഷ് അക്ഷരം എച്ച് എന്നീ അടയാളങ്ങൾ.
ഇടതു-വലത് വശങ്ങളിൽ നാല് ബ്ലീഡ് രേഖകൾ.
പിൻഭാഗം
ഇടതുഭാഗത്തായി നോട്ട് അച്ചടിച്ച വർഷം.
സ്വച്ഛ് ഭാരത് ലോഗോയോടൊപ്പം മുദ്രാവാക്യവും.
ദേവനാഗിരി ലിപിയിലും മറ്റു ഭാഷകളിലും 200 എന്ന് രേഖപ്പെടുത്തൽ.