
ലോക്ക് ഡൗണ്‍ കാലത്തും മറ്റുള്ളവര്‍ക്ക് തലവേദനയുണ്ടാക്കുന്ന ചില ആളുകളുണ്ട്. ഇത്തരത്തില്‍ അസമയത്ത് ദുരൂഹ സാഹചര്യത്തില്‍ കണ്ട യുവാക്കളെ പൊക്കിയ പോലീസ് കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഞെട്ടി. യുവാക്കളെ പന്തീരങ്കാവില്‍ നിന്നും ബേപ്പൂരില്‍ നിന്നുമാണ്പിടികൂടിയത്.
ക
ാട്ടൂളി പറയഞ്ചേരി മേലെ മനിയോത്ത് നന്ദു(24) കോയവളപ്പിലെ കൊണ്ടാരം കടവത്ത് സുരേഷ് (30) എന്നിവരാണ്പിടിയിലായത്.
ഇതില്‍ നന്ദുവിന്റെ താമസസ്ഥലം പരിശോധിച്ചപ്പോള്‍ ‘ബ്ലാക്ക്മാന്‍’ വസ്ത്രങ്ങള്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. മുഖാവരണം, കറുത്ത വസ്ത്രങ്ങള്‍, ഓവര്‍കോട്ട് മുതലായവയാണ് കണ്ടെടുത്തത്.
ഒരു വര്‍ഷത്തോളമായി വീട്ടുകാരുമായി പിണങ്ങി കഴിയുന്ന നന്ദു പാലാഴിയിലെ വാടകമുറിയിലാണ് താമസിക്കുന്നത്.
ഇവിടെനിന്നാണ് രാത്രിയില്‍ ബ്ലാക്ക്മാന്‍ വസ്ത്രങ്ങള്‍ ധരിച്ച് പുറത്തിറങ്ങുന്നതെന്ന് പോലീസ് പറഞ്ഞു. ലോക്ക്ഡൗണ്‍ വിലക്ക് ലംഘിച്ചതിന് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
പാലാഴി, പന്തീരാങ്കാവ്, പയ്യടിമീത്തല്‍, പുത്തൂര്‍മഠം തുടങ്ങി ഒളവണ്ണ, പെരുമണ്ണ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളില്‍ ദിവസങ്ങളായി ഒരു അജ്ഞാതന്‍ കറങ്ങിനടക്കുന്നതായി വിവരമുണ്ട്.
രാത്രിയില്‍ വീടിന്റെ വാതിലിനും ജനലിനും മുട്ടുകയും കല്ലെറിയുകയും ചെയ്യുന്നതായി വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു.
കഴിഞ്ഞ രണ്ടുദിവസങ്ങളിലായി അസമയത്ത് കറങ്ങി നടന്ന 13 പേരെ പന്തീരാങ്കാവ് പോലീസ് അറസ്റ്റുചെയ്ത് കേസെടുത്തിരുന്നു.