മദ്യം കിട്ടാഞ്ഞതിനെത്തുടര്‍ന്ന് തിന്നര്‍ കഴിച്ച് രണ്ട് പേര് മരിച്ചു. തമിഴ്നാട്ടിലെ പൊള്ളാച്ചിയിലാണ് സംഭവം. ലോക്ക്ഡൗണ്‍ കാലത്തുമാത്രം വ്യാജമദ്യം കഴിച്ച് 20ലധികം ആളുകളാണ് മരിച്ചത്.
ലോക്ക്ഡൗണ്‍ ഇളവിനെത്തുടര്‍ന്ന് പ്രവര്‍ത്തനം തുടങ്ങിയ വാഹന ഘടക നിര്‍മാണ കമ്പനിയിലെ രണ്ടു ജീവനക്കാരാണ് പെയിന്റില്‍ ചേര്‍ക്കുന്ന തിന്നര്‍ കഴിച്ചത്.
പൊള്ളാച്ചി കുറുമ്പപാളയത്തെ സ്വകാര്യ കമ്പനി ജീവനക്കാരായ പോത്തനൂര്‍ സ്വദേശി സുരേഷ് കുമാര്‍ ,പുളക്കപാളത്തെ ഭഗവതി ശെല്‍വരാജ് എന്നിവരാണ് തിന്നര്‍ കഴിച്ച് മരിച്ചത്.
തിന്നര്‍ കഴിച്ച ഉടനെ കടുത്ത വയറുവേദനയെ തുടര്‍ന്ന് പൊള്ളാച്ചി സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ചാരായം വാറ്റിയതിനു സംസ്ഥാനത്തൊട്ടാകെ ഇതിനകം നൂറിലധികം കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് മദ്യലഭ്യത കുറഞ്ഞതോടെയാണ് ആളുകള്‍ വ്യാജമദ്യത്തിലേക്ക് തിരിഞ്ഞത്.