ഒന്നിലധികം പാസ്‌പോര്‍ട്ട് ഉപയോഗിക്കുന്നതു രാജ്യദ്രോഹം: എമിഗ്രേഷന്‍ വകുപ്പ്

Passport

കൊച്ചി: തൃശൂര്‍ പാവറട്ടി സ്വദേശിയായ എ.കെ. മന്‍സൂര്‍ എന്നയാള്‍ ഒരേസമയം ഒന്നിലധികം പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമാക്കി നെടുന്പാശേരി വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ചിക്കിംഗ് െ്രെഫഡ് ചിക്കന്‍ കന്പനിയുടമയായ മന്‍സൂര്‍ ദുബായില്‍നിന്നാണ് അനധികൃതമായി പാസ്‌പോര്‍ട്ടുകള്‍ സംഘടിപ്പിച്ചതെന്നും സാധുവായ ഒന്നിലധികം പാസ്‌പോര്‍ട്ടുകള്‍ ഒരാള്‍ കൈവശം വയ്ക്കുന്നത് ഗുരുതരമായ രാജ്യദ്രോഹക്കുറ്റമാണെന്നും ഇതേക്കുറിച്ച് അന്വേഷണം വേണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

മന്‍സൂര്‍ ഒന്നിലേറെ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിക്കുന്നുവെന്നാരോപിച്ച് ഡിജിപിക്കു ലഭിച്ച പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. ഈ കേസ് റദ്ദാക്കാന്‍ നല്‍കിയ ഹര്‍ജിയിലാണ് ഇയാള്‍ ഉപയോഗിച്ച പാസ്‌പോര്‍ട്ടുകളുടെ വിവരങ്ങള്‍ വ്യക്തമാക്കി എമിഗ്രേഷന്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ സന്തോഷ് കെ. നായര്‍ സത്യവാങ്മൂലം നല്‍കിയത്. കൊച്ചിയിലെ റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസ് മുഖേനയാണ് പാസ്‌പോര്‍ട്ട് എടുക്കേണ്ടതെന്നിരിക്കെ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വഴിയാണു മന്‍സൂര്‍ ഇതു തരപ്പെടുത്തി യത്.

Related posts