എം​ഡി​എം​എ​യു​മാ​യി യുവതി ഉ​ള്‍​പ്പെ​ടെ ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍; സമീര യുവാവുമായി പരിചയപ്പെട്ടത് സോഷ്യൽ മീഡിയവഴി


കൊ​ച്ചി: 560 മി​ല്ലി ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ബം​ഗ​ളൂ​രു സ്വ​ദേ​ശി​നി​യെ​യും ആ​ണ്‍ സു​ഹൃ​ത്തി​നെ​യും ക​ള​മ​ശേ​രി പോ​ലീ​സ് പി​ടി​കൂ​ടി.

ആ​ല​ങ്ങാ​ട് മാ​ളി​കം​പീ​ടി​ക മ​ന​ത്താ​ട്ട് വീ​ട്ടി​ല്‍ എം.​എം. തൗ​ഫീ​ഖ്(25), ഇ​യാ​ളു​ടെ സു​ഹൃ​ത്ത് ബം​ഗ​ളൂ​രു കെ​എ​ച്ച്ബി ക്വാ​ര്‍​ട്ടേ​ഴ്‌​സ് സ​മീ​രാ ബി(23) ​എ​ന്നി​വ​രെ​യാ​ണ് ക​ള​മ​ശേ​രി​യി​ലെ ലോ​ഡ്ജി​ല്‍നി​ന്ന് ക​ള​മ​ശേ​രി പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി​പി​ന്‍​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.

ഇ​വ​രു​ടെ കൈ​യി​ല്‍നി​ന്ന് 560 മി​ല്ലി എം​ഡി​എം​എ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.സ​മീ​ര നേ​ര​ത്തെ കൊ​ച്ചി​യി​ല്‍ പ​ഠി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ തൗ​ഫീ​ഖു​മാ​യി സോ​ഷ്യ​ല്‍​മീ​ഡി​യ വ​ഴി പ​രി​ച​യ​പ്പെ​ട്ട​താ​ണെ​ന്നാ​ണ് ഇ​വ​ര്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.

ഇ​വ​ര്‍​ക്ക് എം​ഡി​എം​എ എ​വി​ടെ​നി​ന്നു ല​ഭി​ച്ചു​വെ​ന്ന​തി​നെ​ക്കു​റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. എ​സ്‌​ഐ ന​ജീ​ബ്, എ​എ​സ്‌​ഐ ബ​ദ​ര്‍ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്ര​തി​ക​ളെ ഉ​ച്ച​യ്ക്കു ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Related posts

Leave a Comment