വ​ന്‍ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​ര​വു​മാ​യി പ്ര​വാ​സി​ക​ള്‍ ഖ​ത്ത​റി​ല്‍ അ​റ​സ്റ്റി​ല്‍

ദോ​ഹ: ഖ​ത്ത​റി​ല്‍ വ​ന്‍ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​ര​വു​മാ​യി ര​ണ്ട് പ്ര​വാ​സി​ക​ള്‍ അ​റ​സ്റ്റി​ലാ​യി. വി​വി​ധ ത​ര​ത്തി​ലു​ള്ള ല​ഹ​രി​വ​സ്‍​തു​ക്ക​ള്‍ രാ​ജ്യ​ത്ത് പ​ല​യി​ട​ത്താ​യി ഒ​ളി​പ്പി​ച്ച​ശേ​ഷം ര​ഹ​സ്യ​മാ​യി മ​റ്റു​ള്ള​വ​ര്‍​ക്ക് കൈ​മാ​റി​യി​രു​ന്ന​വ​രാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട അ​റി​യി​പ്പി​ല്‍‍ പ​റ​യു​ന്നു.

ര​ണ്ട് പേ​രും ഏ​തൊ​ക്കെ രാ​ജ്യ​ക്കാ​രാ​ണെ​ന്ന​ത് ഉ​ള്‍​പ്പെ​ടെ വി​ശ​ദ വി​വ​ര​ങ്ങ​ളൊ​ന്നും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള ജ​ന​റ​ല്‍ ഡ​യ​റ​ക്‌​ട​റേ​റ്റ് ഓ​ഫ് ഡ്ര​ഗ് എ​ന്‍​ഫോ​ഴ്‍​സ്‍​മെ​ന്‍റ് ആ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

ഹാ​ഷി​ഷ്, ഷാ​ബു എ​ന്ന് പ്രാ​ദേ​ശി​ക​മാ​യി അ​റി​യ​പ്പെ​ടു​ന്ന ല​ഹ​രി​പ​ദാ​ര്‍​ഥ​മാ​യ മെ​ത്താം​ഫി​റ്റ​മീ​ന്‍, ഹെ​റോ​യി​ന്‍ എ​ന്നി​വ​യും 11,700 റി​യാ​ലും പ്ര​തി​ക​ളി​ൽ​നി​ന്നു പി​ടി​ച്ചെ​ടു​ത്തു.

പ​ണം ല​ഹ​രി​വ​സ്‍​തു​ക്ക​ളു​ടെ വി​ല്‍​പ​ന​യി​ല്‍​നി​ന്ന് സ​മാ​ഹ​രി​ച്ച​താ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ണ്ടെ​ത്തി. പി​ടി​യി​ലാ​യ പ്ര​വാ​സി​ക​ളെ​യും പി​ടി​ച്ചെ​ടു​ത്ത സാ​ധ​ന​ങ്ങ​ൾ സ​ഹി​തം തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്കാ​യി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി.

Related posts

Leave a Comment