തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ക്ക് രോഗം ബാധിച്ചത് എടിഎം വഴിയെന്ന് വിലയിരുത്തല്‍. കൊല്ലം കല്ലുവാതുക്കലിലെ എടിഎം വഴിയാണ് വൈറസ് പിടിപെട്ടതെന്നാണ് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്.
തുടക്കത്തില്‍ ഉറവിടം അറിയാതിരുന്ന 166 രോഗികളെക്കുറിച്ച് ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
കല്ലുവാതുക്കല്‍ സ്വദേശിയായ ആശാവര്‍ക്കര്‍ക്കും മറ്റൊരാള്‍ക്കും കോവിഡ് പകര്‍ന്നത് എടിഎം വഴിയാണെന്നാണ് നിഗമനം.
തൊട്ടടുത്ത ചാത്തന്നൂര്‍ ക്ലസ്റ്ററില്‍പ്പെട്ട ഒരു രോഗി സന്ദര്‍ശിച്ച എ.ടി.എമ്മില്‍ എത്തിയതാണ് ഇവര്‍ക്ക് രോഗം ബാധിക്കാന്‍ കാരണം.
ആശാ വര്‍ക്കറെ കൂടാതെ രോഗം സ്ഥിരീകരിച്ച ആളില്‍ നിന്ന് അയാളുടെ ഭാര്യയ്ക്കും അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനും രോഗം പിടിപ്പെട്ടു.
ഇയാളുടെ കാര്യത്തില്‍ കൂടുതല്‍ സ്ഥിരീകരണം ആവശ്യമുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്റെ ആദ്യ ഘട്ടത്തില്‍ ബാങ്കുകളിലും എ.ടി.എമ്മുകളിലും പ്രധാന ഇടങ്ങളിലുമെല്ലാം സാനിറ്റൈസറുകളും കൈകഴുകാനുള്ള സംവിധാനങ്ങളും ഒരുക്കിയിരുന്നു.എന്നാല്‍ പിന്നീട് ഇത് അവസാനിച്ച മട്ടാണ്.