ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ഷ്യ​ൻ ഇ​ല്ല: കു​ട്ടി​യു​മാ​യെ​ത്തി​യ പി​താ​വ് ഡോ​ക്ട​റെ മ​ർ​ദി​ച്ചു; ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം കോ​ട്ട​യ​ത്ത്

കോ​ട്ട​യം: മ​ണ​ർ​കാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​റെ ക​യ്യേ​റ്റം ചെ​യ്ത സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. കു​ട്ടി​യു​മാ​യി ചി​കി​ത്സ​യ്ക്ക് എ​ത്തി​യ അ​ച്ഛ​നും ബ​ന്ധുവുമാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

തൃ​ക്കൊ​ടി​ത്താ​നം മാ​ട​പ്പ​ള്ളി സ്വ​ദേ​ശി വൈ​ശാ​ഖ്, പാ​മ്പാ​ടി വെ​ള്ളൂ​ർ സ്വ​ദേ​ശി ജെ​റി​ൻ ര​വി എ​ന്നി​വ​രെ​യാ​ണ് മ​ണ​ർ​കാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മണർകാട് സെന്‍റ് മേരീസ് ആശുപത്രിയിലാണ് സംഭവം. പീ​ഡി​യാ​ട്രീ​ഷ​ൻ അ​വ​ധി​യി​ലാ​ണെ​ന്ന് അ​റി​ഞ്ഞ​തോ​ടെ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രോ​ട് വൈ​ശാ​ഖ് അ​സ​ഭ്യം പ​റ​യു​ക​യാ​യി​രു​ന്നു.

ഈ ​സ​മ​യ​ത്ത് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന ത​ന്നെ ചീ​ത്ത വി​ളി​ക്കു​ക​യും, ഭീ​ഷ​ണി​പ്പെ​ടു​ത്തി ക​ഴു​ത്തി​നു കു​ത്തി​പ്പി​ടി​ച്ച് ജ​ന​ൽ വ​ഴി പു​റ​ത്തേ​ക്ക് ത​ള്ളി​യി​ടാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു എ​ന്ന് ഡോ​ക്ട​ർ പ​വ​ൻ ജോ​ർ​ജ് പ​റ​ഞ്ഞു.

സംഭവത്തിൽ മ​ണ​ർ​കാ​ട് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് പ്രതികളെ പി​ടി​കൂ​ടി. പ​രാ​തി​യെ തു​ട​ർ​ന്ന് പ്ര​തി​ക​ൾ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സ് എ​ടു​ത്തു. ഇ​വ​ർ ബ​ഹ​ളം വ​യ്ക്കു​ന്ന​തിന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

 

Related posts

Leave a Comment