പൊന്‍കുന്നം: ബാങ്കില്‍ നിന്നെടുത്ത നോട്ടുകള്‍ക്കൊപ്പം പൊന്‍കുന്നത്തെ വ്യാപാരിക്കു ലഭിച്ച ഒരു നൂറു രൂപാ നോട്ടില്‍ രണ്ടു നമ്പര്‍. നൂറു രൂപയുടെ പുതിയ നോട്ടിന്റെ ഇടതു വശത്തു താഴെയായി 6ബിയു 407116 എന്നും വലതു വശത്തു മുകളിലായി 6ബിയു 507116 എന്നിങ്ങനെ വ്യത്യസ്തമായ സീരിയല്‍ നമ്പര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പുതിയ നൂറു രൂപ നോട്ടിലും തെറ്റു കണ്ടെത്തിയ സാഹചര്യത്തില്‍ ചെറിയ നോട്ടുകള്‍ പോലും ക്രയവിക്രയം ചെയ്യാന്‍ ബുദ്ധിമുട്ടുകയാണ് നോട്ടിനായി നെട്ടോട്ടമോടുന്ന നാട്ടുകാര്‍.
കൂനിന്മേല്‍ കുരുപോലെ..! നൂറിന്റെ നോട്ടില്‍ രണ്ടു സീരിയല്‍ നമ്പര്‍..! ചെറിയ നോട്ടിലും തെറ്റു കണ്ട സാഹചര്യത്തില്‍ നോട്ടിന്റെ പ്രശ്‌നം ഉടന്‍ തീരില്ലെന്ന ആശങ്കയില്‍ ജനങ്ങള്‍
