കാടിനുള്ളിൽ നിശ്ചിത ദൂരപരിധിയിൽ വാസസ്ഥലം കൈയടക്കി വയ്ക്കുന്ന സ്വഭാവക്കാരാണ് സിംഹവും കടുവയുമെല്ലാം. ഇരയല്ലാതെ മറ്റാരെങ്കിലും ഈ പരിധിക്കുള്ളിൽ പ്രവേശിച്ചാൽ ഉഗ്രേപോരാട്ടമാണ് പിന്നെ നടക്കുക. ജയിക്കുന്നയാളാകും പിന്നെ സ്ഥലത്തെ രാജാവ്. അത്തരമൊരു പോരാട്ടത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയായിൽ വൈറലായി മാറുകയാണ്.
ദക്ഷിണാഫ്രിക്കയിലെ ഫിലിപ്പോളിസിലെ വനത്തിൽ നിന്നുമാണ് ഈ ദൃശ്യങ്ങൾ. രണ്ട് പെണ്‍കടുവകൾ തമ്മിലാണ് ഈ ഉഗ്രപോരാട്ടം നടന്നത്. ഒരാളുടെ പ്രദേശത്ത് മറ്റേ കടുവ വന്നതാണ് പോരാട്ടത്തിന്റെ കാരണം. ഫോട്ടോഗ്രാഫറായാ മരിയോണ്‍ വോൽബോണ് ആണ് ഈ ചിത്രങ്ങൾ പകർത്തിയത്. ഏകദേശം അഞ്ചു മിനിട്ടോളം ഈ പോരാട്ടം നീണ്ടു നിന്നതായാണ് അദ്ദേഹം പറയുന്നത്. പോരാട്ടത്തിൽ പരാജയപ്പെട്ടു പോയ കടുവ സ്ഥലത്തു നിന്നും മടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.